CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 41 Seconds Ago
Breaking Now

മരിച്ചുപോയ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞ് പിറന്നു ; ഇത് ലോകത്തിന് പ്രതീക്ഷ നല്‍കുന്ന നീക്കം

32 കാരിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മരിച്ചുപോയ സ്ത്രീയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചു. ബ്രസീലിലാണ് സംഭവം. 32 കാരിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

2016 സെപ്തംബറില്‍ യൂണിവേഴ്‌സിര്‌റി ഓഫ് സാവോ പോളയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച യുവതിയുടെ ഗര്‍ഭപാത്രമാണ് യുവതിയ്ക്ക് മാറ്റിവച്ചത്. ജന്മനാ ഗര്‍ഭപാത്രമില്ലാത്ത യുവതിയ്ക്ക് 11 മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു. പിന്നാലെ 37ാം ദിവസം മുതല്‍ ആര്‍ത്തവമുണ്ടായി. ഐവിഎഫ് ചികിത്സയിലൂടെയാണ് യുവതി ഗര്‍ഭം ധരിച്ചതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും.

രണ്ടര കിലോ ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണ്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. വന്ധ്യത അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിത് .




കൂടുതല്‍വാര്‍ത്തകള്‍.