CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 17 Minutes 39 Seconds Ago
Breaking Now

രോഗിയെ വളച്ചൊടിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയാക്കിയ നഴ്‌സിന് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ; 15-കാരിയ്ക്ക് അബോര്‍ഷന്‍ നടത്താനും സഹായം; വിവാഹിതനായ സൈക്യാട്രിക് നഴ്‌സ് കാണിച്ചത് കടുത്ത വിശ്വാസലംഘനമെന്ന് കോടതി

തനിക്ക് 28 വയസ്സ് മാത്രമാണ് പ്രായമെന്നാണ് ഗെസി പെണ്‍കുട്ടിയെ ധരിപ്പിച്ചത്

മുന്നിലെത്തുന്ന രോഗികളെ പരിചരിക്കുകയും, പരിപാലിക്കുകയും ചെയ്യുമെന്ന വിശ്വാസമാണ് നഴ്‌സുമാരെ മാലാഖമാരാക്കുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി ചിലര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ വിശ്വാസ്യതയിലാണ് ചോര്‍ച്ച വരുന്നത്. 15 വയസ്സുളള പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്ത് പരിചരണം നല്‍കുന്നതിന് പകരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയാക്കുകയും, അബോര്‍ഷന്‍ ചെയ്യാന്‍ വഴിയൊരുക്കുകയും ചെയ്ത മെന്റല്‍ ഹെല്‍ത്ത് ക്രൈസിസ് ജീവനക്കാരനാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. വിവാഹിതന്‍ കൂടിയായ ഡിവോണ്‍ സ്വദേശി ഗിവ്‌മോര്‍ ഗെസിയാണ് രോഗിയെ ലൈംഗികബന്ധത്തിന് ഉപയോഗിച്ച് ഗര്‍ഭം ധരിപ്പിച്ചത്. 

വിശ്വസ്തമായ സ്ഥാനം ഉപയോഗിച്ച് പെണ്‍കുട്ടിയെ ഇയാള്‍ വരുതിയിലാക്കുകയാണ് ചെയ്തതെന്ന് എക്‌സെറ്റര്‍ ക്രൗണ്‍ കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഹീതര്‍ ഹോപ് ചൂണ്ടിക്കാണിച്ചു. തങ്ങള്‍ കാമുകീകാമുകന്‍മാരാണെന്നാണ് 40-കാരന്‍ പെണ്‍കുട്ടിക്ക് 15 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ധരിപ്പിച്ചത്. ഡിവോണ്‍ ടോര്‍ബെയില്‍ ഗെസിയുടെ പരിചരണത്തില്‍ ഇരിക്കവെയാണ് പെണ്‍കുട്ടിയുമായി നഴ്‌സ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഹോപ് ചൂണ്ടിക്കാണിച്ചു. പെണ്‍കുട്ടിയെ കാറില്‍ പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍ കാണിക്കാന്‍ കൊണ്ടുപോകുകയും ഇൗ അവസരം വിനിയോഗിച്ച് കാര്യങ്ങള്‍ ലൈംഗികതയിലേക്ക് എത്തിക്കുകയുമായിരുന്നു. 

തനിക്ക് 28 വയസ്സ് മാത്രമാണ് പ്രായമെന്നാണ് ഗെസി പെണ്‍കുട്ടിയെ ധരിപ്പിച്ചത്. ഈ സമയത്ത് 39 വയസ്സും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു നഴ്‌സ്. പെണ്‍കുട്ടിക്ക് 16 വയസ്സ് തികഞ്ഞതോടെ ഇവരെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി തുടങ്ങി. ഇവളെ ഗര്‍ഭിണിയാക്കിയ ശേഷം അത് അലസിപ്പിക്കാനും സഹായങ്ങള്‍ ചെയ്തു നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടും പെണ്‍കുട്ടിയെ കാണുന്നത് ഇയാള്‍ അവസാനിപ്പിച്ചില്ല. പെണ്‍കുട്ടിയെ മാനസികമായും ഗെസി നിയന്ത്രിച്ചിരുന്നു. ഇതുമൂലം വിഷാദവും, പിടിഎസ്ഡി, സ്വയം അപകടപ്പെടുത്തല്‍, മറ്റുള്ളവരെ വിശ്വസിക്കാന്‍ പ്രശ്‌നം എന്നിവയിലേക്ക് കാര്യങ്ങള്‍ നീങ്ങി. 

ഗെസിയുടെ ഭാര്യക്ക് ഭര്‍ത്താവിന്റെ രീതികളില്‍ തോന്നിയ സംശയം തീര്‍ക്കാന്‍ ഫോണില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ മറുഭാഗത്ത് ഇരയാണ് ഫോണെടുത്തത്. ടോര്‍ബെ ചൈല്‍ഡ് & അഡോളസന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ബാന്‍ഡ് സെവന്‍ ക്രൈസിസ് ടീം ലീഡര്‍ സീനിയര്‍ നഴ്‌സായിരുന്നു ഈ സമയത്ത് ഗെസി. തന്റെ പ്രവൃത്തി തെറ്റായിരുന്നുവെന്ന് സമ്മതിച്ച നഴ്‌സ് ഇരയോട് മാപ്പ് പറയാനും തയ്യാറായി. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.