CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 7 Seconds Ago
Breaking Now

എന്നെ കട്ടവനെന്ന് ഇനി വിളിക്കരുത് ; പണം മുഴുവന്‍ തിരികെ നല്‍കാന്‍ തയ്യാറാണ് ; വിജയ് മല്യ

പണം മോഷ്ടിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കുന്നതിനായാണ് 'ദയവ് ചെയ്ത് പണം തിരികെ വാങ്ങു' എന്ന അഭ്യര്‍ത്ഥന ഞാന്‍ നടത്തിയത്' മല്യ

ഞാന്‍ കട്ടെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വിജയ് മല്യ. മുഴുവന്‍ പണവും തിരികെ ടയ്ക്കാന്‍ തയ്യാറാണെന്നും ദയവ് ചെയ്ത് അത് സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം മല്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ ട്വീറ്റ്.

'എന്റെ നാടുകടത്തല്‍ തീരുമാനവും അല്ലെങ്കില്‍ ദുബായില്‍ ഈയടുത്ത് നടന്ന നാടുകടത്തലും പണം തിരികെ നല്‍കാമെന്നുള്ള എന്റെ അറിയിപ്പും തമ്മില്‍ ഏത് തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല. പണം മോഷ്ടിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കുന്നതിനായാണ് 'ദയവ് ചെയ്ത് പണം തിരികെ വാങ്ങു' എന്ന അഭ്യര്‍ത്ഥന ഞാന്‍ നടത്തിയത്' മല്യ ട്വിറ്ററില്‍ കുറിച്ചു..

അഗസ്റ്റാ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരാനും ബ്രിട്ടീഷ് പൗരനുമായ ക്രിസ്റ്റ്യന്‍ ജയിംസ് മിഷേലിനെ ദുബായ് സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കഴി!ഞ്ഞ ദിവസം മല്യയുടെ ആദ്യ ട്വീറ്റ് എത്തുന്നത്.

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍  ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വഴങ്ങാന്‍ തയ്യാറാണെന്ന നിലപാടുമായി മല്യ രംഗത്തു വന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.