CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 6 Seconds Ago
Breaking Now

ലോകനേതാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റ ഫോളോവേഴ്‌സ് നരേന്ദ്ര മോദിക്ക്

ഈ വര്‍ഷം ഒരു ലോകനേതാവ് പോസ്റ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ചിത്രവും പ്രധാനമന്ത്രിയുടേതാണ്.

ഇന്‍സ്റ്റാഗ്രാമില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ലോകനേതാവ് ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്ന് മാത്രം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. ഈ വര്‍ഷം ഒരു ലോകനേതാവ് പോസ്റ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ചിത്രവും പ്രധാനമന്ത്രിയുടേതാണ്. വിവാഹത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും, ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. ഈ ഘട്ടത്തിലെടുത്ത ആ ചിത്രമാണ് ഈ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയത്. ലൈക്കില്‍ രണ്ടാമത്തെ സ്ഥാനവും പ്രധാനമന്ത്രി മോദിയുടേതാണ്. 

2018 ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ മഞ്ഞുവീഴുന്ന ദാവോസിലെത്തിയ പ്രധാനമന്ത്രി അവിടുത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് ലോകനേതാക്കളുടെ ബെസ്റ്റ് രണ്ടാമത്തെ ചിത്രം. ഇന്‍സ്റ്റാഗ്രാമില്‍ സ്വാധീനശക്തി പ്രകടിപ്പിക്കുന്ന ലോകനേതാവും മോദി തന്നെ. അദ്ദേഹം പങ്കുവെച്ച 80 ചിത്രങ്ങളും, വീഡിയോകളും 873,302 ഇന്ററാക്ഷനുകളാണ് ഫോട്ടോ ഷെയറിംഗ് ആപ്പില്‍ സ്വരൂപിച്ചത്. അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ്, കമ്മ്യൂണിക്കേഷന്‍സ് സ്ഥാപനമായ ബഴ്‌സണ്‍ മാര്‍സ്റ്റെല്ലര്‍ നത്തിയ ട്വിപ്ലോമസി പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 

പഠനം അനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള നേതാവ് നരേന്ദ്ര മോദിയാണ്, 14.8 മില്ല്യണ്‍. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ രണ്ടാമതും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാമതുമാണ്. ലോകനേതാക്കള്‍ കഴിഞ്ഞാല്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത് പോപ്പ് ഫ്രാന്‍സിസ്, ജോര്‍ദാന്‍ രാജ്ഞി, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ എന്നിവരാണ്. പ്രധാനമന്ത്രി മോദിക്കൊപ്പം വിരാടും, അനുഷ്‌കയും നില്‍ക്കുന്ന ചിത്രത്തിന് 1,834,707 ഹാര്‍ട്ടുകളാണ് ലഭിച്ചതെന്ന് പഠനം പറയുന്നു. ഈ മൂന്ന് പേരുടെയും ഫോളോവേഴ്‌സിനെ ആകെ കൂട്ടിയാല്‍ 55 മില്ല്യണ്‍ വരും. അതുകൊണ്ട് തന്നെ ഇത്രയും ലൈക്ക് കിട്ടിയതില്‍ അത്ഭുതം വേണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 

പ്രധാനമന്ത്രി ദാവോസില്‍ വെച്ച് എടുത്ത ചിത്രത്തിന് 16,35,978 ലൈക്കുകളും ലഭിച്ചു. തികച്ചും ഒരു സാധാരണ ചിത്രമായിട്ട് കൂടി ഇത്രയധികം പേരിലേക്ക് ചിത്രം എത്തിയത് മികച്ച കാര്യമാണെന്ന് പഠനം പറയുന്നു. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.