CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 22 Seconds Ago
Breaking Now

സാന്റാക്ലോസ് വെറും സങ്കല്‍പ്പമെന്ന് ബോധിപ്പിക്കാന്‍ ലിങ്കണ്‍ഷയറിലെ സ്‌കൂള്‍ അധികൃതര്‍ കാണിച്ച ക്രൂരത കുട്ടികളെ കണ്ണീരിലാഴ്ത്തി; ക്രിസ്ത്യന്‍ അസംബ്ലിക്കിടെ സെന്റ് നിക്കോളാസിന്റെയും, റെയിന്‍ഡീറിന്റെയും ചോക്ലേറ്റ് പ്രതിമകള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അടിച്ച് പൊളിച്ചു; മാതാപിതാക്കള്‍ രോഷാകുലരായതോടെ മാപ്പ് പറഞ്ഞ് ഹെഡ്ടീച്ചര്‍

ലിങ്കണ്‍ഷയര്‍ ജില്ലയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മതപരവും, മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്ന മേരി ബാസ് ചാരിറ്റിയാണ് പ്രശ്‌നത്തില്‍ അകപ്പെട്ടത്

വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം അത്രയേറെ ജനമനസ്സുകളിലേക്ക് എത്താന്‍ ഒരൊറ്റ കാരണമേയുള്ളൂ ആ വാക്കുകള്‍ അത്രയേറെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഓരോ വ്യക്തിയും ജീവിതത്തില്‍ മുന്നോട്ട് പോകുന്നത് ആ വിശ്വാസത്തിലാണ്. മതപരമായ കാര്യങ്ങളാകാം, രക്ഷിതാക്കളോടും സുഹൃത്തുക്കളോടുമുള്ള വിശ്വാസമാകാം, എന്നിങ്ങനെ അതിന്റെ രീതികള്‍ ഏത് വിധത്തിലും മാറിമറിയാം. സാന്റാക്ലോസ് ക്രിസ്മസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അത്തരമൊരു വിശ്വാസമാണ്. ക്രിസ്മസിന് സമ്മാനങ്ങളുമായി അങ്ങിനെയൊരു വ്യക്തി വരുമെന്ന് കുട്ടികള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത് വെറും സങ്കല്‍പ്പമാണെന്ന് ധരിപ്പിക്കാന്‍ ഒരു സ്‌കൂളിലെ ക്രിസ്ത്യന്‍ അസംബ്ലിയില്‍ നടന്ന പരിപാടി കുട്ടികളെ കണ്ണീരിലാഴ്ത്തുകയായിരുന്നു. 

നാല് വയസ്സുള്ള കുട്ടികളെ വരെ വിളിച്ചുവരുത്തിയ ശേഷമാണ് സാന്റ ഇല്ലെന്ന് തെളിയിക്കാന്‍ ക്രൂരമായ ആചാരം നടത്തിയത്. സെന്റ് നിക്കോളാസിന്റെയും, അദ്ദേഹത്തിന്റെ റെയില്‍ഡീറിന്റെയും ചോക്ലേറ്റ് പ്രതിമകള്‍ കുട്ടികളെ ഉപയോഗിച്ച് തന്നെ തകര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടികള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പരാതിപ്പെടുന്നത്. ഒരു ക്രിസ്ത്യന്‍ ചാരിറ്റി നടത്തിയ പ്രഭാഷണത്തിന് ശേഷമായിരുന്നു സങ്കല്‍പ്പങ്ങളെ തകര്‍ക്കാനുള്ള ഈ ചടങ്ങി. ലിങ്കണ്‍ഷയര്‍ സ്പാല്‍ഡിംഗിലെ ഫ് ളീറ്റ് വുഡ് ലെയിന്‍ സ്‌കൂളിലെ ഹെഡ് ടീച്ചര്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞു. എന്നാല്‍ സാന്റ ഇല്ലെന്ന് കുട്ടികളോട് പറഞ്ഞിട്ടില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. കൂടാതെ പ്രശ്‌നമുണ്ടാക്കിയ ക്രിസ്ത്യന്‍ ഗ്രൂപ്പുമായുള്ള സഹകരണം സ്‌കൂള്‍ അവസാനിപ്പിച്ചു. 

ലിങ്കണ്‍ഷയര്‍ ജില്ലയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മതപരവും, മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്ന മേരി ബാസ് ചാരിറ്റിയാണ് പ്രശ്‌നത്തില്‍ അകപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ചാരിറ്റി അറിയിച്ചു. ക്രിസ്മസിന് പിന്നിലുള്ള കാരണം ജീസസ് ആണെന്നും മറിച്ച് സാന്റ അല്ലെന്നും കുട്ടികളെ ബോധിപ്പിക്കാനാണ് അസംബ്ലി നടത്തിയ സ്ത്രീ ലക്ഷ്യമിട്ടത്. മധുരങ്ങളും, സമ്മാനങ്ങളും മാത്രമല്ല ക്രിസ്മസെന്ന് തെളിയിക്കാന്‍ ചോക്ലേറ്റ് പ്രതിമകള്‍ അടിച്ചുതകര്‍ക്കാന്‍ കുട്ടികളെ ക്ഷണിക്കുകയായിരുന്നു. ദൈവത്തിലും, ജീസസിലും വിശ്വസിച്ചില്ലെങ്കില്‍ നരകത്തിലേക്ക് പോകുമെന്നും ദയാദാക്ഷിണ്യമില്ലാതെ ഇവര്‍ കുട്ടികളോട് പറഞ്ഞു. 

സാന്റ വരില്ലെന്ന് കേട്ട കുരുന്നുകള്‍ പാടെ തകര്‍ന്നുപോയെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. സമ്മാനങ്ങളുമായി സാന്റ വരുമെന്ന് പറഞ്ഞ് കുട്ടികളെ സമാധാനിപ്പിക്കാന്‍ ഏറെ പാടുപെടേണ്ടിയും വന്നു. സംഭവത്തില്‍ രക്ഷിതാക്കളോടും, കുട്ടികളോടും മാപ്പ് പറഞ്ഞ് കത്തയച്ചതായി ഹെഡ് ടീച്ചര്‍ റേച്ചല്‍ കോട്ടണ്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.