CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 27 Minutes 9 Seconds Ago
Breaking Now

തൃശൂര്‍ മലാക്കയില്‍ കിടപ്പുമുറിയില്‍ സ്‌ഫോടനം ; രണ്ടു കുട്ടികള്‍ വെന്തു മരിച്ചു

കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നു കരുതുന്നു

തൃശൂര്‍ വടക്കാഞ്ചേരി തെക്കുംകരയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നു കരുതുന്നു. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നും സൂചനയുണ്ട്.

അച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്‌സ് (47), ഭാര്യ ബിന്ദു (35) മൂത്ത മകള്‍ നിയ (12) എന്നിവര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. ബിന്ദുവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഉറങ്ങികിടന്നിരുന്ന കുട്ടികളെ പുറത്തെടുക്കാന്‍ കഴിയും മുമ്പ് വീടിനുള്ളില്‍ തീ പടരുകയായിരുന്നു. കട്ടിലില്‍ മുഴുവന്‍ പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം.




കൂടുതല്‍വാര്‍ത്തകള്‍.