CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 42 Seconds Ago
Breaking Now

പ്രശസ്ത വചന പ്രഘോഷകൻ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഇന്ന്

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എസ്ടിഎസ്എംസിസിയുടെ എല്ലാ ആദ്യ വെള്ളിയാഴ്ചയിലും നടക്കുന്ന നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് 8 മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് 12 മണിയ്ക്ക് അവസാനിക്കും. ലോക പ്രശസ്ത കുടുംബ പ്രേഷിതനും പ്രമുഖ ഫാമിലി കൗണ്‍സിലറും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലാണ് നൈറ്റ് വിജില്‍

 വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ദൈവകൃപയില്‍ ശക്തിപ്പെടുവാനും പിറവി തിരുനാളിന്‌ ഒരുങ്ങി  പ്രാര്‍ത്ഥിയ്ക്കുവാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് CST   കൈക്കാരന്മാരായ ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവര്‍ എല്ലാവരേയും സസ്‌നേഹം ക്ഷണിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.