വടക്കാഞ്ചേരി മലാക്കയില്‍ വീടിനുള്ളില്‍ തീ പടര്‍ന്ന് സഹോദരങ്ങളായ രണ്ടു കുട്ടികള്‍ വെന്തുമരിക്കാനിടയായ സംഭവത്തില്‍ തീ പടര്‍ന്ന് പിടിക്കാന്‍ കാരണം ഗ്യാസ് സിലിണ്ടറിലുള്ള ചോര്‍ച്ച. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിലെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് മറ്റൊരു സിലിണ്ടറിലേക്ക് ഗ്യാസ് നിറച്ച ശേഷം സിലിണ്ടര്‍ ്ശ്രദ്ധയോടെ വര്‍ക്ക് ഏരിയയില്‍ ഇട്ടിരുന്നു. ഇതിന്റെ റെഗുലേറ്റര്‍ മുറുകാതിരുന്നതിനാല് ലീക്ക് ചെയ്ത് പാചക വാതകം പുറത്തുവരികയും തീ പിടിക്കകയുമായിരുന്നു.
അടുത്ത മുറിയില്‍ കിടന്നിരുന്ന സിലിണ്ടറില്‍ നിന്ന് റെഗുലേറ്റര്‍ ലൂസായി വാതകം വീടിനുള്ളില്‍ നിറഞ്ഞു. വര്‍ക്കേരിയയില്‍ നിന്ന് വാതകം അടുക്കളയിലെത്തി. അവിടെ വെള്ളം തിളപ്പിക്കാന്‍ വച്ചിരുന്ന അടുപ്പില്‍ നിന്ന് തീ ആളിപ്പടര്‍ന്ന് തൊട്ടടുത്ത കുട്ടികള്‍ കിടന്ന മുറിയിലേക്ക് വ്യാപിച്ചതായിട്ടാണ് പോലീസ് കരുതുന്നത്.
കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവേ മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കും പൊള്ളലേറ്റു. സഹോദരി ആശുപത്രി വിട്ടെങ്കിലും 80 ശതമാനം പൊള്ളിയ പിതാവിന്റെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് ഇന്ത്യന്‍ ഗ്യാസിന്റെ വിദഗ്ധര്‍ പരിശോധിച്ച ശേഷം കൂടുതല്‍ തെളിവ് ശേഖരിക്കാനാകൂ .