CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 45 Minutes 19 Seconds Ago
Breaking Now

വാജ്‌പേയിയെ പോലെയാകണം; എല്ലാവരും നിങ്ങളെ അംഗീകരിക്കും; പ്രധാനമന്ത്രി മോദിക്ക് ഫാറൂഖ് അബ്ദുള്ളയുടെ ഉപദേശം

വാജ്‌പേയിയെ പോലെ സഹിഷ്ണുത പുലര്‍ത്തിയാല്‍ എല്ലാ ജനങ്ങളും താങ്കളെ സ്വീകരിക്കുമെന്നാണ് അബ്ദുള്ള ഉപദേശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ ഉപദേശം. അടല്‍ ബിഹാരി വാജ്‌പേയിയെ പോലെ സഹിഷ്ണുത പുലര്‍ത്തിയാല്‍ എല്ലാ ജനങ്ങളും താങ്കളെ സ്വീകരിക്കുമെന്നാണ് അബ്ദുള്ള ഉപദേശിച്ചത്. എന്നാല്‍ ബിജെപി ജനത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് പയറ്റുന്നതെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒരു ചടങ്ങില്‍ പ്രസ്താവിച്ചു. 

'ചെങ്കോട്ടയില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് ചിന്തിച്ചിരിക്കില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയെയും, പാകിസ്ഥാനായും വിഭജിച്ചു. എന്നാല്‍ ഭരണപക്ഷം വിഭജന അജണ്ട തുടര്‍ന്നാല്‍ രാജ്യം ഇനിയും കൂടുതല്‍ കഷ്ണങ്ങളായി മാറും', ഫാറൂഖ് അബ്ദുള്ള അവകാശപ്പെട്ടു. 

രാമഭഗവാന്‍ ബിജെപിയുടേതാണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പ്രകാരം രാമന്‍ ഈ പ്രപഞ്ചച്ചിന് മുഴുവന്‍ അവകാശപ്പെട്ടതാണ്, അദ്ദേഹം ഹിന്ദുക്കളുടേത് മാത്രമല്ല, മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി മോദിയോട് വാജ്‌പേയിയെ പോലെ സഹിഷ്ണുത പുലര്‍ത്താനും അദ്ദേഹം ആവശ്യപ്പെട്ടു. 'അദ്ദേഹം പ്രധാനമന്ത്രിയാണ്. ആ നിലവാരത്തിലേക്ക് ഉയരണം. ചെറിയ കാര്യങ്ങളില്‍ ഇടപെടരുത്. അദ്ദേഹത്തിന്റെ ചില പ്രസ്താവനകളില്‍ ഖേദം തോന്നാറുണ്ട്', ഫാറൂഖ് പറഞ്ഞു. 

ഈ രാജ്യത്തെ നയിക്കാന്‍ സഹിഷ്ണുത പുലര്‍ത്തണമെന്നും, എല്ലാവരെയും കൂടെക്കൂട്ടാന്‍ വാജ്‌പേയിയെ പോലെയാകാനും അദ്ദേഹം ആവശ്യപ്പെട്ടു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.