CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 30 Seconds Ago
Breaking Now

നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവം ; പീഡനത്തിന് ഇരയായത് 30 ല്‍ അധികം പെണ്‍കുട്ടികള്‍ ; പ്രതിയുടെ ഫോണ്‍കണ്ട് പോലീസ് ഞെട്ടി

ഇരയായത് 30 ലേറെ പേര്‍. ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. സംഭവത്തില്‍ രണ്ടുപേര്‍ മാത്രമാണ് പരാതി നല്‍കാന്‍ തയ്യാറായത്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളേയും യുവതികളേയും പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ ഇരയായത് 30 ലേറെ പേര്‍. ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. സംഭവത്തില്‍ രണ്ടുപേര്‍ മാത്രമാണ് പരാതി നല്‍കാന്‍ തയ്യാറായത്. പീഡനത്തിന് ഇരയായവരില്‍ കടുതല്‍ പേരും ഉയര്‍ന്ന കുടുംബ സാഹചര്യത്തില്‍പ്പെട്ടവരാണ്. മാനഹാനി ഭയന്നാണ് പലരും അന്വേഷണ സംഘത്തോട് സഹകരിക്കാത്തത്. 

ഫൊറന്‍സിക് ലാബ് പരിശോധനയിലൂടെ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. ഏതാനും ചിത്രങ്ങള്‍ പ്രതിയുടെ ഫോണില്‍ നിന്ന് ലഭിച്ചു. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കോട്ടയം കലറ്റമറ്റം ജിത്തുഭവനില്‍ ജിന്‍സുവിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഫേയ്‌സ്ബുക്കില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായി പ്രണയം നടിച്ച ശേഷം ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയാണ് ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത്. പിന്നീട് രംഗം ഫോണില്‍ പകര്‍ത്തി പീഡനം തുടര്‍ന്നിരുന്നു.

പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയ്‌ക്കെതിരെ കേസെടുത്തു. മറ്റൊരു കുട്ടിയും പരാതി നല്‍കാന്‍ തയ്യാറായി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതി നല്‍കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ് .




കൂടുതല്‍വാര്‍ത്തകള്‍.