CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 14 Seconds Ago
Breaking Now

ഇന്ത്യക്കാര്‍ ദുരുപയോഗിക്കുന്നു, ഗോള്‍ഡന്‍ വിസ യുകെ സസ്‌പെന്‍ഡ് ചെയ്തു; യുകെയില്‍ മില്ല്യണുകള്‍ നിക്ഷേപിച്ച് സെറ്റില്‍മെന്റ് ഉറപ്പിക്കുന്ന ടിയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ പ്രയോഗിച്ച് നിയമങ്ങള്‍ മറികടന്ന് ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; ഈ കളി നടക്കില്ലെന്ന് യുകെ ഇമിഗ്രേഷന്‍ മന്ത്രി

ടിയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ റഷ്യന്‍ കോടീശ്വരന്‍മാര്‍ക്ക് അനുവദിച്ചതിനെക്കുറിച്ച് യുകെ ഹോം ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

പണക്കാരാനയ ഇന്ത്യക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടതോടെ 'ഗോള്‍ഡന്‍ വിസ' എന്നറിയപ്പെടുന്ന ടിയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ യുകെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് യുകെ ഗവണ്‍മെന്റ് ടിയര്‍ 1 വിസ സസ്‌പെന്‍ഡ് ചെയ്തത്. യുകെയില്‍ കോടികള്‍ നിക്ഷേപിച്ച് അനായാസം സെറ്റില്‍മെറ്റ് ഉറപ്പിക്കാനാണ് ഈ അതിവേഗ വിസാ രീതി ഇന്ത്യന്‍ കോടീശ്വരന്‍മാര്‍ വിനിയോഗിച്ചിരുന്നത്. അടുത്ത വര്‍ഷം പുതിയ നിയമങ്ങള്‍ കൂടി ചേര്‍ത്ത ശേഷമാകും ഈ വിസ വീണ്ടും പ്രാബല്യത്തിലെത്തുക. 

2009 മുതല്‍ 76 ഇന്ത്യന്‍ കോടീശ്വരന്‍മാരാണ് ഈ വിസ കാറ്റഗറി ഉപയോഗിച്ച് ബ്രിട്ടനില്‍ പെര്‍മനന്റ് സെറ്റില്‍മെറ്റ് നേടിയത്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് ഇന്ത്യന്‍ അപേക്ഷകര്‍ ഈ വിസയ്ക്ക് ഉണ്ടായിരുന്നു. യുകെയുടെ സാമ്പത്തിക രംഗത്തിനും, ബിസിനസ്സുകള്‍ക്കും വളര്‍ച്ച നേടാനുള്ള യഥാര്‍ത്ഥ നിക്ഷേപകര്‍ക്ക് യുകെയുടെ വാതായനങ്ങള്‍ തുറന്നിടുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി കരോളിന്‍ നോക്‌സ് വ്യക്തമാക്കി. എന്നാല്‍ നിയമങ്ങള്‍ വെച്ച് കളിച്ച് സിസ്റ്റം ദുരുപയോഗം ചെയ്യുന്നവരോട് യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് നോക്‌സ് ഓര്‍മ്മിപ്പിച്ചു. 

2 മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തി വിസ നേടിയാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ അവകാശം ലഭിക്കുന്നതാണ് സ്‌കീം. 5 മില്ല്യണ്‍ പൗണ്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഐഎല്‍ആര്‍ മൂന്ന് വര്‍ഷമായി കുറയും. 10 മില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കുന്നവര്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് നേടാം. ഇവരുടെ ഡിപ്പന്‍ഡന്റ്‌സിനും രാജ്യത്ത് താമസം ഉറപ്പിക്കാമായിരുന്നു. 

ടിയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ റഷ്യന്‍ കോടീശ്വരന്‍മാര്‍ക്ക് അനുവദിച്ചതിനെക്കുറിച്ച് യുകെ ഹോം ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം റഷ്യക്കാരില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ഹോം ഓഫീസ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കോടീശ്വരന്‍മാര്‍ യുകെയില്‍ അഭയം തേടുന്നതിന് ഇടെയാണ് ടിയര്‍ 1 വിസയ്ക്ക് സസ്‌പെന്‍ഷന്‍ വരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.