ഓരോ ദിവസവും ലൈംഗിക പീഡനത്തിന് ഇരയായ കഥ വെളിപ്പെടുത്തി ബ്രിട്ടീഷ് സൗന്ദര്യ റാണി. മാതാപിതാക്കള്‍ പതിനഞ്ചാം വയസ്സില്‍ ബംഗ്ലാദേശിലേക്ക് കൂട്ടിക്കൊണ്ടുപോയതോടെയാണ് ഇരട്ടി വയസ്സുള്ള പുരുഷനുമായി നിര്‍ബന്ധിത വിവാഹത്തില്‍ ഏര്‍പ്പെടേണ്ടി വന്നത്. താല്പര്യം ഇല്ലാതിരുന്നിട്ടും വിവാഹം നടന്നു. ഇതോടെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി യുകെയിലേക്ക് എത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി ഇയാള്‍ പീഡനം ആരംഭിക്കുകയായിരുന്നു.
ഇപ്പോള്‍ ബര്‍മിംഗ്ഹാമില്‍ ജീവിക്കുന്ന റൂബി മേരിയാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. ഇയാളുമായുള്ള ബന്ധത്തില്‍ പിറന്ന പെണ്‍കുഞ്ഞ് മാസം തികയും മുന്‍പെ പുറത്തുവരികയും, വികലാംഗത്വം ബാധിക്കുകയും ചെയ്തു. ഹെര്‍പ്പിസ് രോഗമുണ്ടായിരുന്ന ഭര്‍ത്താവ് ഇത് രഹസ്യമാക്കി വെച്ച് ഭാര്യക്ക് പകര്ന്നുനല്കുകയായിരുന്നു. വെയില്‍സിലെ വീട്ടിലേക്ക് പ്രസവത്തിനായി എത്തിയപ്പോഴാണ് പെണ്‍കുട്ടി അതിക്രൂരമായ സാഹചര്യത്തില്‍ നിന്നും രക്ഷപ്പെട്ടത്.
2016-ല്‍ മിസ് ഗ്യാലക്സി യുകെയായി കിരീടം ചൂടിയ മേരി 2017 മിസ് ഗ്യാലക്സി ഇന്റര്‍നാഷണല്‍ കിരീടവും നേടി. 30 വയസ്സിന് മുകളിലുള്ള കാറ്റഗറിയിലാണ് ഇവര്‍ മത്സരിച്ചത്. നിരവധി പെണ്‍കുട്ടികളെ ബാധിക്കുന്ന ഈ പ്രശ്നത്തെക്കുറിച്ച് ബോധവത്കരണം നടത്താനാണ് മേരി തന്റെ ദുരനുഭവം അവര്‍ വെളിപ്പെടുത്തിയത്. ജീവിതത്തിലെ ഏറ്റവും മോശം ഹൊറര്‍ ചിത്രമായിരുന്നു ആ അവധിക്കാല യാത്രയെന്ന് മേരി വ്യക്തമാക്കി. ആറാഴ്ചത്തെ യാത്രയാണ് ആറ് മാസക്കാലം നീണ്ടത്.
മാതാപിതാക്കള്‍ എന്ത് കൊണ്ടാണ് തന്നോട് ഇങ്ങനെ ചെയ്തതെന്ന് ഇപ്പോഴും മേരിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നെ ഒരു അടിമയെ പോലെയാണ് അവര്‍ പരിഗണിച്ചത്.