CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 56 Seconds Ago
Breaking Now

കണ്ണൂര്‍ വിമാനത്താവളം ഇന്ന് ഉത്ഘാടനം ; ഇത് ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരം

കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് വിമാനത്താവളത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കും.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഉത്ഘാടനം നിര്‍വഹിക്കുന്നു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് വിമാനത്താവളത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കും. 

രാവിലെ പത്തുമണിയ്ക്കാണ് ചടങ്ങ് തുടങ്ങുക. പ്രതിപക്ഷം ഉത്ഘാടനം ബഹിഷ്‌കരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിഎസ് അച്യുതാനന്ദനേയും ഉത്ഘാടനത്തിന് ക്ഷണിക്കാതിരുന്നതിനാലാണ് ബഹിഷ്‌കരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഉത്ഘാടനത്തിനെത്തുന്നവര്‍ക്ക് സൗജന്യ യാത്രാ സൗകര്യം നല്‍കും. ഉദ്ഘാടന വേദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് നാലു കേന്ദ്രങ്ങളില്‍നിന്ന് 90 ബസ്സുകള്‍ സൗജന്യ സര്‍വീസ് നടത്താന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. സ്വകാര്യ വാഹനങ്ങളില്‍ ആളുകള്‍ ഒന്നിച്ച് വരുമ്പോഴുള്ള ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത് .

 




കൂടുതല്‍വാര്‍ത്തകള്‍.