CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 33 Seconds Ago
Breaking Now

വിവാഹ ശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുകൂടെ ; ദീപികയ്ക്ക് നേരെ വിമര്‍ശനം

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ വിവാഹ ശേഷം ആദ്യമായി നടത്തിയ ഫോട്ടോ ഷൂട്ടിന് വിമര്‍ശനം രൂക്ഷം. സ്വകാര്യ മാസികയ്ക്കായി ഗ്ലാമറസ് വേഷം പോസ് ചെയ്ത നടിയ്‌ക്കെതിരെ സോഷ്യല്‍മീഡിയ വിമര്‍ശനം ഉന്നയിക്കുകയാണ്.

വിവാഹ ശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുകൂടെ, ഫോട്ടോഷൂട്ടൊക്കെ നല്ലതാണ്, പക്ഷെ ഇങ്ങനെ അതിരു വിടരുത്. എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്.  ബിക്കിനി പോലുള്ള വേഷങ്ങളില്‍ ഫോട്ടോ ഷൂട്ട് നടത്തിയ ദീപികയെ ചിലര്‍ മാത്രം പിന്തുണച്ചു. വിമര്‍ശകരോട് ദീപിക ഇതുവരെ പ്രതകരിച്ചിട്ടില്ല.

മുമ്പ് നടി സാമന്തയും ഇത്തരത്തില്‍ വിമര്‍ശനമേറ്റുവാങ്ങിയിട്ടുണ്ട്. താരം തന്നെ വിമര്‍ശകര്‍ക്കുള്ള മറുപടിയും നല്‍കി.

നവംബര്‍ 14,15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപിക രണ്‍വീര്‍ വിവാഹം. വിവാഹ സല്‍ക്കാരവും ആഘോഷങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു




കൂടുതല്‍വാര്‍ത്തകള്‍.