CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 16 Seconds Ago
Breaking Now

റോഡുകള്‍ മോശമായി കിടന്നാല്‍ കോണ്‍ട്രാക്ടറുടെ നെഞ്ചത്ത് ബുള്‍ഡോസര്‍ ഓടിക്കുമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

റോഡുകള്‍ രാജ്യത്തിന്റെ സ്വത്താണ്. ഇവയുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല, മന്ത്രി പറഞ്ഞു.

റോഡുകള്‍ ഒന്ന് നന്നാക്കി കിട്ടാന്‍ എത്ത് വര്‍ഷം കാത്തിരിക്കണമെന്ന് നമുക്കറിയാം. വര്‍ഷങ്ങളെടുത്ത് ടാര്‍ ചെയ്യുന്ന റോഡുകള്‍ നല്ലൊരു മഴ പെയ്താല്‍ ചിലപ്പോള്‍ കുളമാകും. മാന്യമായി നിര്‍മ്മിച്ചവയാണെങ്കില്‍ ഇത് കുത്തിപ്പൊളിക്കാന്‍ പിന്നാലെ വാട്ടര്‍ അതോറിറ്റിക്കാരെത്തും. ഇവര്‍ക്കൊക്കെ എതിരെ ചെയ്യണമെന്ന് സാധാരണക്കാരന് തോന്നിയിട്ടുള്ള ഒരു കാര്യമാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിച്ചത്. 

റോഡുകള്‍ മോശമായി കിടക്കുന്നത് കണ്ടെത്തിയാല്‍ ഉത്തരവാദികളായ കോണ്‍ട്രാക്ടറുടെ നെഞ്ചത്ത് കൂടെ ബുള്‍ഡോസര്‍ ഓടിക്കുമെന്നാണ് നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. '10 ലക്ഷം കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉത്തരവ് ഇറക്കിയിട്ടുള്ളതെങ്കിലും ഇത് ഏറ്റുവാങ്ങാന്‍ ഒരു കോണ്‍ട്രാക്ടര്‍ പോലും മുന്നോട്ട് വന്നിട്ടില്ല. എന്നാല്‍ ഏതെങ്കിലും റോഡിന്റെ ഗുണമേന്മ മോശമെന്ന് ബോധ്യം വന്നാല്‍ നെഞ്ചത്ത് കൂടെ ബുള്‍ഡോസര്‍ ഓടിക്കുമെന്ന് വമ്പന്‍ കോണ്‍ട്രാക്ടര്‍മാരോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്', ഗഡ്കരി പറഞ്ഞു. 

റോഡുകള്‍ രാജ്യത്തിന്റെ സ്വത്താണ്. ഇവയുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല, മന്ത്രി പറഞ്ഞു. എഴുത്തുകാരനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ തുഹിന്‍ എ സിന്‍ഹയുടെ ഇന്ത്യ ഇന്‍സ്പയേഴ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കേന്ദ്ര ഗതാഗത മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രകൃതിയുടെ പേര് പറഞ്ഞ് ചിലര്‍ പദ്ധതികള്‍ക്കെതിരെ കോടതിയില്‍ ഹര്‍ജികള്‍ നല്‍കി ബുദ്ധിമുട്ടിക്കുമെന്നും ഗഡ്കരി ആരോപിച്ചു. 

പ്രകൃതിയെ ബാധിക്കാത്ത രീതിയില്‍ പദ്ധതിയില്‍ നടപ്പാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ സമീപിക്കാതെ കോടതിയില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ വൈകുകയാണെന്നും മന്ത്രി പരാതിപ്പെട്ടു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.