CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 23 Minutes 37 Seconds Ago
Breaking Now

ഒടുവില്‍ തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍; മുംബൈ ഭീകരാക്രമണം നടത്തിയത് പാക് ഭീകരസംഘടന ലഷ്‌കര്‍; അറിയാമെന്ന് ഇന്ത്യന്‍ സൈനിക മേധാവിയും

മുംബൈ ഭീകരാക്രമണം തീവ്രവാദ പ്രവര്‍ത്തനം തന്നെയായിരുന്നെന്ന് വ്യക്തമാക്കിയ ഇമ്രാന്‍ ഖാന്‍ കേസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അറിയിച്ചു.

2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പാക് ഭീകരസംഘടന നടത്തിയതാണെന്ന് കുറ്റമേറ്റ് പറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സകി ഉര്‍ റഹ്മാന്‍ ലഖ്വി നേതൃത്വതം നല്‍കുന്ന നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയാണ് മുംബൈയില്‍ നിരപരാധികളെ കൊന്നൊടുക്കിയതെന്ന് ഖാന്‍ വ്യക്തമാക്കിയത്. 

മുംബൈ ഭീകരാക്രമണം തീവ്രവാദ പ്രവര്‍ത്തനം തന്നെയായിരുന്നെന്ന് വ്യക്തമാക്കിയ ഇമ്രാന്‍ ഖാന്‍ കേസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അറിയിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ മുംബൈ ഭീകരാക്രമണം നടത്തിയ കുറ്റവാളികളെ ശിക്ഷിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് പത്രപ്രവര്‍ത്തകന്‍ ലാലി വെയ്മൗത്ത് ചൂണ്ടിക്കാണിച്ചത്. പ്രത്യേകിച്ച് ലഷ്‌കര്‍ നേതാവ് ലഖ്വി ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ വിചാരണ വൈകിച്ച് മറ്റ് തീവ്രവാദികള്‍ സുഖമായി നടക്കുകയാണ്. 

ഇതിന് മറുപടി നല്‍കവെയാണ് മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ എന്തെങ്കിലും നടപടി വേണമെന്ന് തങ്ങളും ആഗ്രഹിക്കുന്നതായി ഖാന്‍ പ്രതികരിച്ചത്. ഇതൊരു ഭീകരാക്രമണം ആയിരുന്നതിനാല്‍ കേസ് തീര്‍ക്കേണ്ടത് തങ്ങളും ഉത്തരവാദിത്വമാണെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം മുംബൈ ഭീകരാക്രമണം നടത്തിയത് ആരെന്ന് തങ്ങള്‍ക്ക് അറിയാമെന്നാണ് ഖാന്റെ വെളിപ്പെടുത്തലുകള്‍ക്ക് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് നല്‍കിയ മറുപടി. കുറ്റസമ്മതം നടത്തിയത് നല്ലതാണ്, പക്ഷെ അതില്ലെങ്കിലും ആരാണ് ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയാം, റാവത്ത് വ്യക്തമാക്കി. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.