CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 40 Seconds Ago
Breaking Now

അനുമതിയില്ലാതെ ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് നല്‍കി ; ബാങ്കിന് പതിനായിരം രൂപ പിഴ

103 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് ഭാര്യ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ചോദിച്ചതും അതിനുളള ചെലവിലേക്ക് 103 രൂപ ഈടാക്കിയതെന്നും ബാങ്ക് അറിയിച്ചു.

ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ഉപഭോക്തൃ കോടതി പിഴ വിധിച്ചു. അഹമ്മദാബാദിലെ സര്‍ദര്‍ നഗര്‍ഹന്‍സല്‍ ബ്രാഞ്ചിനാണ് കോടതി 10,000 രൂപ പിഴ വിധിച്ചത്. അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ വിവരങ്ങള്‍ കൈമാറിയതിനാണ് നടപടി.

അക്കൗണ്ട് ഉടമയായ ദിനേശ് പംനാനിയാണ് തന്റെ മൂന്ന് വര്‍ഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഭാര്യയ്ക്ക് നല്‍കിയതായി കണ്ടെത്തിയത്. 103 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് ഭാര്യ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ചോദിച്ചതും അതിനുളള ചെലവിലേക്ക് 103 രൂപ ഈടാക്കിയതെന്നും ബാങ്ക് അറിയിച്ചു.

തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ മറ്റാര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ദിനേശ് ഉപഭോക്തൃ കോടതിയെ സമീപിച്ചു. കുടുംബകോടതിയില്‍ വൈവാഹിക തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഭാര്യ ഈ വിവരം ദുരുപയോഗം ചെയ്യുമെന്നും ഇയാള്‍ വാദിച്ചു.

വിവരങ്ങള്‍ നല്‍കിയതുകൊണ്ട് ഇതുവരെ അക്കൗണ്ടിന് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ അവരുടെ അനുവാദം ഇല്ലാതെ കൈമാറാന്‍ അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദിനേശിന് 10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.