CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 22 Seconds Ago
Breaking Now

കണ്ടക ശനി സമയത്തായിരുന്നു ആ വിവാഹം ; ഇനി ഒരു വിവാഹം ഉണ്ടാകില്ലെന്ന് ലെന

മലയാള സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ലെന. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ കൈയ്യിലെടുത്ത നടി. ചെറിയ പ്രായത്തില്‍ തന്നെ പൃഥ്വിരാജിന്റെ അമ്മയാകാന്‍ പോലും കാണിച്ച ധൈര്യം പ്രശംസനീയമാണ്.സിനിമ ജീവിതം ലെനയ്ക്ക് നല്ല അവസരങ്ങള്‍ സമ്മാനിച്ചപ്പോള്‍ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ലെനയെ വേട്ടയാടിയിരുന്നു. വിവാഹമോചനമൊക്കെ അതിന്റെ ഭാഗമായിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ലെന പറയുന്നതിങ്ങനെ..ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷമാണ് വിവാഹം നടന്നത്. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ടെന്നും ലെന പറയുന്നു.രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട്.ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്‌സ് ചെയ്തു. ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ലെന്ന് ലെന പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.