CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 31 Minutes 7 Seconds Ago
Breaking Now

ഈ ഇന്ത്യന്‍ കുടുംബത്തിന്റെ കഥ ബ്രിട്ടന്റെ ഹൃദയം അലിയിക്കുന്നു; ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത ബ്രെയിന്‍ ട്യൂമറെന്ന് മകനോട് പറയാതെ രക്ഷിതാക്കള്‍; 14-കാരന് എല്ലാം അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത് മകന്റെ മരണശേഷം

നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോവിലുള്ള വീട്ടിലാണ് ഖുഷീല്‍ ഡയറി സൂക്ഷിച്ചിരുന്നത്

ചില സത്യങ്ങള്‍ അത് പ്രിയപ്പെട്ടവരോട് പറയാന്‍ നമുക്ക് ഏറെ മടി കാണും. അവരെ വിഷമിപ്പിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാകും ഇത് മറച്ചുവെയ്ക്കുന്നത്. മകനെ പിടികൂടിയ ബ്രെയിന്‍ ട്യൂമന്റെ അവന്റെ ജീവനെടുക്കുമെന്ന സത്യം ഈ രക്ഷിതാക്കളും മറച്ചുവെച്ചു. പക്ഷെ മകന്റെ മരണശേഷം ആ ഞെട്ടിക്കുന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു, 14-കാരന് തന്റെ അവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നുവെന്നതാണ് ആ സത്യം. 14 വയസ്സുണ്ടായിരുന്ന ഖുഷീലിനോട് അമ്മ നമ്രത പാണ്ഡ്യയും, പിതാവ് ഭവേഷും അവന്റെ അവസ്ഥ ഗുരുതരമാണെന്ന വസ്തുത മറച്ചുവെയ്ക്കുകയായിരുന്നു. ഖുഷീലിന് പ്രതീക്ഷ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്താലാണ് ഇവര്‍ അങ്ങിനെ ചെയ്തതും. 

എന്നാല്‍ കഴിഞ്ഞ ആഴ്ച മകന്‍ മരിച്ചതിന് ശേഷമാണ് അവന്റെ ഡയറി മാതാപിതാക്കള്‍ കാണുന്നത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോവിലുള്ള വീട്ടിലാണ് ഖുഷീല്‍ ഡയറി സൂക്ഷിച്ചിരുന്നത്. 'ഒന്നാം ദിനം മുതല്‍ എനിക്ക് പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമായിരുന്നു', 2015-ല്‍ രോഗം കണ്ടെത്തിയ ശേഷം ഖുഷീല്‍ ആ ഡയറിയില്‍ കുറിച്ചിരുന്നു. അപൂര്‍വ്വമായ ഡിഫ്യൂസ് ഇന്‍ട്രിന്‍സിക് പോണ്ടൈന്‍ ഗ്ലിയോമ എന്ന രോഗം തിരിച്ചറിഞ്ഞതോടെ ആറ് മുതല്‍ ഒന്‍പത് മാസം വരെയാണ് കുട്ടിക്ക് ആയുസ്സ് വിധിക്കപ്പെട്ടത്. ആ മുന്‍വിധികളെ മറികടന്ന് ജീവന്‍ നിലനിര്‍ത്തുകയായിരുന്നു ഖുഷീല്‍. മകന്റെ പ്രതീക്ഷ നഷ്ടമാകരുത് എന്ന ചിന്തയിലാണ് ആ സത്യം അവനോട് പറയാതിരുന്നതെന്ന് നമ്രത പറയുന്നു. 

ചില രക്ഷിതാക്കള്‍ക്ക് ഇത് തെറ്റായി തോന്നിയേക്കാം, പക്ഷെ പറയാതിരിക്കുന്നതാണ് ശരിയെന്ന് ഞങ്ങള്‍ക്ക് തോന്നി. ബാക്കിയുള്ള കുറച്ച് സമയം അവന്‍ നന്നായി ജീവിക്കണമെന്ന് മാത്രമാണ് ചിന്തിച്ചത്, 39-കാരി വ്യക്തമാക്കി. ആഴ്ചാവസാനങ്ങള്‍ ഒരുമിച്ച് ആഘോഷമാക്കിയ കുടുംബം ഇന്ത്യയിലുള്ള കുടുംബത്തെ കാണാനും വന്നുപോയിരുന്നു. ഇടത് കണ്ണ് കോങ്കണ്ണാകുന്നത് ശ്രദ്ധിച്ചതോടെയാണ് ഖുഷീലിനെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. എംആര്‍ഐയിലാണ് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ട്യൂമറാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് മകന് വേണ്ടി മാത്രമാണ് ഈ രക്ഷിതാക്കള്‍ സമയം ചെലവഴിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനായ ഖുഷീലിന് ഓള്‍ഡ് ട്രാഫോഡില്‍ മത്സരം കാണാനും വെയിന്‍ റൂണി, സര്‍ അലക്‌സ് ഫെര്‍ഗൂസന്‍, സര്‍ ബോബി ചാള്‍ട്ടന്‍ എന്നിവരെ കാണാനും അവസരം ലഭിച്ചു. 

ഒടുവില്‍ അനിവാര്യമായ മരണം അവനെ തേടിയെത്തി. ഇതിന് ശേഷം മാത്രമാണ് മകന്‍ എല്ലാം അറിഞ്ഞിരുന്നുവെന്ന ആ സത്യം ഈ മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.