CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 49 Seconds Ago
Breaking Now

കോഴിക്കോടിനെ പിന്തള്ളി കലാകിരീടം പാലക്കാടിന് ; അടുത്ത വര്‍ഷം കലോത്സവം കാസര്‍കോട്ട്

930 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയത്. അതേസമയം കോഴിക്കോടിന് 927 പോയിന്റ് ലഭിച്ചു. തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചേടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവില്‍ പാലക്കാട് ജില്ലാ കിരീടം നേടി. പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ നിന്ന് ആകെ 930 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയത്. അതേസമയം കോഴിക്കോടിന് 927 പോയിന്റ് ലഭിച്ചു. തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

പ്രളയത്തെ തുടര്‍ന്ന് മൂന്നു ദിവസമായി ചുരുക്കിയ മത്സരങ്ങള്‍ മൂന്നു ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാനായത് നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. ഇക്കുറി സ്വര്‍ണ്ണ കിരിടീം ഇല്ലാതെയാണ് മേള അവസാനിച്ചത്. സമാപന സമ്മേളനവും ഉണ്ടായില്ല. അടുത്ത വര്‍ഷം കാസര്‍കോടാണ് ആതിഥേയത്വം അരുളുക. നീണ്ട 28 വര്‍ഷത്തിന് ശേഷമാണിത്.

പതിവു പോലെ വിധി കര്‍ത്താക്കള്‍ക്കെതിരെ പരാതിയും ഉയര്‍ന്നിരുന്നു. കവിതാ വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് വിധി കര്‍ത്താവായി എത്തിയത് പ്രതിഷേധമുണ്ടാക്കി. പിന്നീട് സന്തോഷ് ഏച്ചിക്കാനത്തെ കൊണ്ട് വീണ്ടും മൂല്യ നിര്‍ണ്ണയം നടത്തിയാണ് വിവാദം അവസാനിപ്പിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.