CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 41 Minutes 26 Seconds Ago
Breaking Now

മിസ്റ്റര്‍ 36 അവതരിപ്പിക്കുന്ന വീഡിയോ ; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ഇടക്കിടെ നിന്നുപോകുന്ന ഗ്രാമഫോണുമായി തന്നെ താരതമ്യം ചെയ്ത മോദിയുടെ പരിഹാസത്തിന് മറുപടിയായാണ് രാഹുലിന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്ത വീഡിയോ വൈറല്‍. ഇടക്കിടെ നിന്നുപോകുന്ന ഗ്രാമഫോണുമായി തന്നെ താരതമ്യം ചെയ്ത മോദിയുടെ പരിഹാസത്തിന് മറുപടിയായാണ് രാഹുലിന്റെ ട്വീറ്റ്.

പാര്‍ലമെന്റില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ മോദി നെഹ്രു കുടുംബത്തിനെതിരെ നടത്തിയ പ്രസംഗത്തില്‍ നിന്ന് ഗാന്ധി, നെഹ്രു, ഇന്ദിര , രാജീവ്ഗാന്ധി, സോണിയ, രൂഹുല്‍ എന്നീ പേരുകള്‍ മാത്രമെടുത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

മിസ്റ്റര്‍ 36 അവതരിപ്പിക്കുന്ന വീഡിയോയാണിത്. ഇതു നിങ്ങള്‍ ആസ്വദിക്കുമെന്ന് കരുതുന്നു. എല്ലാവര്‍ക്കും ആസ്വദിക്കുന്നതിനായി നിങ്ങളുടെ കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുമായും വീഡിയോ പങ്കുവയ്ക്കുകയെന്നും രാഹുല്‍ കുറിച്ചു.

മുമ്പ് ഒരുപാട് ഗ്രാമഫോണുകളുണ്ടായിരുന്നു. ഇത് ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോള്‍ തടസ്സപ്പെട്ട് പോകും, അപ്പോള്‍ ചിലവാക്കുകള്‍ വീണ്ടും വീണ്ടും കേള്‍ക്കും, അതുപോലെയാണ് ചില ആളുകള്‍. അവരുടെ മനസില്‍ ഒരു കാര്യം മാത്രമേ ഉള്ളൂ, അത് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും, ഇതായിരുന്നു മോദിയുടെ പ്രസ്താവന. 

മോദിയുടെ വിമര്‍ശനത്തെ അതേ ഭാഷയില്‍ തന്നെ രാഹുല്‍ തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള ഗാന്ധി കുടുംബങ്ങളെ കുറിച്ച് മാത്രമാണ് വിമര്‍ശിക്കാറുള്ളതെന്നും യഥാര്‍ത്ഥത്തില്‍ കേട് വന്ന ഗ്രാമഫോണ്‍ മിസ്റ്റര്‍ 36 ആണെന്നും രാഹുല്‍ വീഡിയോയ്ക്ക് താഴെയെഴുതിയ കുറിപ്പില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.