CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 55 Seconds Ago
Breaking Now

പ്രൊഫ. സി.രവിചന്ദ്രനും ഡോ. വൈശാഖന്‍ തമ്പിയും യൂറോപിയന്‍ പര്യടനവുമായി യുകെയില്‍ എത്തുന്നു

എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ ആഭിമുഖ്യത്തില്‍ മെയ് മാസം ഒന്നാം തിയതി മുതല്‍ പതിനഞ്ചുവരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രഭാഷണ പരമ്പരയുമായി പ്രൊഫ. സി. രവിചന്ദ്രനും  ഡോ. വൈശാഖന്‍ തമ്പിയും യുകെയില്‍ എത്തുന്നു. മെയ് മാസം നാലാം തിയതി ലണ്ടനിലും ആറാം തിയതി ഡബ്ലിനിലും പതിനൊന്നാം തിയതി  സ്വിറ്‌സ്‌സെര്‍ലണ്ടിലെ സൂറിച്ചിലും പന്ത്രണ്ടാംതിയ്യതി ജര്‍മ്മനിയിലുമാണ് പ്രഭാഷണപരമ്പരകള്‍ നടക്കുന്നത് .

എസ്സെന്‍സ് ഗ്ലോബല്‍ യുകെയാണ് പരിപാടികള്‍ ഏകോപിക്കുന്നത്. 

ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളതും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവും ആയിരത്തിലധികം വേദികളില്‍ ശാസ്ത്ര പ്രബോധനം നടത്തിയിട്ടുള്ളതുമായ  പ്രശസ്ത സ്വതന്ത്ര ചിന്തകനാണ്  പ്രൊഫ. രവിചന്ദ്രന്‍ . കഴിഞ്ഞ മെയ് മാസത്തില്‍ യുകെയിലെ ഏഴിലധികം സ്ഥലങ്ങളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരകള്‍  വമ്പിച്ച ജനപങ്കാളിത്തത്താല്‍ വന്‍ വിജയമായിരുന്നു . യൂട്യൂബില്‍ ഇട്ടിരിക്കുന്ന അദ്ദേഹത്തിന്റെ  പ്രഭാഷണങ്ങളുടെ വീഡിയോ ലക്ഷത്തിലധികം ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞിരിക്കുന്നു .  

ചേര്‍ത്തല എന്‍എസ് എസ് കോളേജിലെ ഫിസിക്‌സ് വിഭാഗം അദ്ധ്യപകനായി ജോലിചെയ്യുന്ന ഡോ. വൈശാഖന്‍ തമ്പി എസ്സെന്‍സ് ഗ്ലോബലിന്റെ സ്ഥിരം പ്രഭാഷകരില്‍ ഒരാളാണ് . ആനുകാലിക വിഷയങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയോടെ അതിശക്തമായി വിമര്‍ശിക്കുന്ന അദ്ദേഹം നടത്തിയ പരന്നഭൂമി, മയിലിന്റെ കണ്ണുനീര്‍, ആധുനിക മയിലെണ്ണ, എന്നിവ കപടശാസ്ത്രത്തെ കണക്കറ്റു വിമര്‍ശിക്കുന്ന പ്രശസ്തങ്ങളായ ശാസ്ത്രപ്രഭാഷണങ്ങളാണ് .  പരിപാടികളുടെ വിജയത്തിനായി പതിനൊന്നംഗ കമ്മിറ്റി നിലവില്‍ വന്നതായി ജനറല്‍ സെക്രട്ടറി ഷിന്‌ടോ പാപ്പച്ചന്‍ അറിയിച്ചു .കൂടുതല്‍ വിവരങ്ങള്‍ക്കായി 07453882666 , 07932509230 എന്നീ നമ്പറുകളില്‍ ബന്ധപെടുന്നതോടൊപ്പം എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ എഫ്ബി പേജ് സന്ദര്ശിക്കാവുന്നതുമാണ് .

https://m.facebook.com/groups/2107733202814208?view=info&refid=18

 




കൂടുതല്‍വാര്‍ത്തകള്‍.