CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 10 Seconds Ago
Breaking Now

ദുരഭിമാന കൊലയെ അതിജീവിച്ച കൗസല്യയ്ക്ക് വിവാഹം

ഗാന്ധിപുരത്തു ലളിതമായ ചടങ്ങില്‍ പരസ്പരം മാലയിട്ടായിരുന്നു കല്യാണം.

ഭര്‍ത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിനെ തുടര്‍ന്ന് ജാതിവെറിക്കെതിരെ ശക്തമായി നിലകൊണ്ടു ശ്രദ്ധേയയായ കൗസല്യ വീണ്ടും വിവാഹിതയായി. ജാതിവിവേചനത്തിനെതിരെയുള്ള 'സ്വാഭിമാന' വിവാഹം പ്രോല്‍സാഹിപ്പിക്കാന്‍ ഇതര ജാതിയില്‍പ്പെട്ട പറ ഇശയ് കലാകാരന്‍ ശക്തിയെയാണു വിവാഹം കഴിച്ചത്. ഗാന്ധിപുരത്തു ലളിതമായ ചടങ്ങില്‍ പരസ്പരം മാലയിട്ടായിരുന്നു കല്യാണം.

പഴനി സ്വദേശിയായ കൗസല്യ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥിനിയായിരിക്കെയാണ് ഇതരജാതിയില്‍പെട്ട ഉദുമല്‍പേട്ട സ്വദേശി ശങ്കറിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. കൗസല്യയുടെ വീട്ടുകാര്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തു. 2016 മാര്‍ച്ച് 13ന് ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം ഏതാനും പേര്‍ ചേര്‍ന്നു ശങ്കറിനെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ കൗസല്യയ്ക്കും പരിക്കേറ്റു. കേസില്‍ കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമിയടക്കം 11 പേര്‍ അറസ്റ്റിലായി. കോടതി ചിന്നസ്വാമിയടക്കം 6 പേര്‍ക്കു വധശിക്ഷ വിധിച്ചു.

ശങ്കറിന്റെ വീട്ടില്‍ തുടര്‍ന്നു താമസിച്ചു സമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണു കൗസല്യ. ഇതിനായി ശങ്കറിന്റെ പേരില്‍ ട്രസ്റ്റുമുണ്ട്. ശങ്കറിന്റെ അച്ഛന്‍ വേലുസ്വാമി, മുത്തശ്ശി മാരിയമ്മാള്‍, അനിയന്‍ വിഘ്‌നേഷ് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠനം പൂര്‍ത്തിയാക്കിയ ശക്തി 10 വര്‍ഷമായി നിമിര്‍വ് എന്ന പേരില്‍ സംഗീത ട്രൂപ്പ് നടത്തുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.