തമിഴും, തെലുങ്കും, ഹിന്ദിയിലുമൊക്കെയായി ഈ വര്‍ഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാള ചിത്രങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് താരം തിരിച്ചെത്തിയെങ്കിലും അന്യഭാഷാ സിനിമാക്കാര്‍ ഡിക്യുവിനെ വെറുതെവിടുന്നില്ല. നാനി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിലേക്കാണ് ദുല്‍ഖര്‍ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
തെലുങ്ക് നടന്‍ ശര്‍വാനന്ദ് ചെയ്യാനിരുന്ന റോളാണ് ഇപ്പോള്‍ ദുല്‍ഖറിനെ തേടിയെത്തിയത്. ഇന്ദ്രാഗണ്ടി മോഹനകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ദില്‍ രാജു നിര്‍മ്മിക്കും. ചിത്രത്തിന്റെ ഷൂട്ട് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
മഹാനടിയിലൂടെ തെലുങ്ക് പ്രേക്ഷകരുടെ മനംകീഴടക്കിയ താരമാണ് ദുല്‍ഖര്‍. ഇതിഹാസ താരം ജെമിനി ഗണേശന്റെ റോളാണ് ഡിക്യു അവിസ്മരണീയമാക്കിയത്. നിലവില്‍ വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിന്‍ ജോര്‍ജ്ജും തിരക്കഥ ഒരുക്കി ബിബി ബൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രേമകഥയില്‍ അഭിനയിക്കുകയാണ് ദുല്‍ഖര്‍.
സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രവും താരത്തിന്റെ ലിസ്റ്റിലുണ്ട്. കൂടാതെ തമിഴ് ചിത്രം വാന്‍, സെക്കന്‍ഡ് ഷോ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാര കുറുപ്പ്, ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരാണയന്റെ പുതിയ ചിത്രം എന്നിവയും ദുല്‍ഖറിന്റെ പദ്ധതികളിലുണ്ട്.