CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 18 Minutes 34 Seconds Ago
Breaking Now

ഡല്‍ഹിയില്‍ ലക്ഷങ്ങളുടെ ഫാം ഹൗസ് വാടകയ്ക്ക് നല്‍കി രാഹുലും പ്രിയങ്കയും; ആലിബാബയും 40 കള്ളന്‍മാരുമെന്ന് വിമര്‍ശിച്ച് ബിജെപി

ഡല്‍ഹിയിലെ ഫാംബൗസ് സാമ്പത്തിക തിരിമറി നടത്തിയ ഒരു സ്ഥാപനത്തിന് പ്രതിമാസം 6.7 ലക്ഷം രൂപയ്ക്ക് രാഹുലും, പ്രിയങ്ക ഗാന്ധിയും വാടകയ്ക്ക് നല്‍കിയെന്ന മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിജെപിയുടെ ആരോപണം.

വിപുലമായ അഴിമതി സംഘടിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന ആരോപണവുമായി ബിജെപി. കോണ്‍ഗ്രസ് മേധാവിയെ ആലിബാബയെന്നും, പാര്‍ട്ടി അണികളെ നാല്‍പ്പത് കള്ളന്‍മാരും എന്ന് വിശേഷിപ്പിച്ചാണ് അവര്‍ രംഗത്ത് വന്നിരിക്കുന്നത്. ആയിരത്തൊന്ന് അറേബ്യന്‍ രാവുകളിലെ കഥയെ അധികരിച്ചാണ് മധ്യവയസ്‌കനായ രാഹുലിന് ആ വിശേഷണം നല്‍കിയിരിക്കുന്നത്. 

ഡല്‍ഹിയിലെ ഫാംബൗസ് സാമ്പത്തിക തിരിമറി നടത്തിയ ഒരു സ്ഥാപനത്തിന് പ്രതിമാസം 6.7 ലക്ഷം രൂപയ്ക്ക് രാഹുലും, പ്രിയങ്ക ഗാന്ധിയും വാടകയ്ക്ക് നല്‍കിയെന്ന മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിജെപിയുടെ ആരോപണം. 'അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി അഴിമതികളും, ആരോപണങ്ങളും ഉണ്ടായിരുന്നു. ആലിബാബ ഒരു അഴിമതിക്കാരന്‍ തന്നെയാണ്. ഈ ആളുകള്‍ അവരുടെ നാല്‍പത് കള്ളന്‍മാരും. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാതെ ഭയക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു', ബിജെപി വക്താവ് സാംബിത് പത്ര വ്യക്തമാക്കി. 

ഇതെല്ലാം വെറും പാഴ്‌വേലയാണ്. ആലിബാബയും, കള്ളന്‍മാരും മോദിക്കെതിരെ ബഹളം വെയ്ക്കുന്നു. പക്ഷെ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല, പത്രം പ്രതികരിച്ചു. രാഹുലിന്റെയും പ്രിയങ്കയുടെയും പേരിലുള്ള ഡല്‍ഹിയിലെ വിശാലമായ ഫാംഹൗസ് വന്‍തുകയ്ക്കാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ബിജെപി പറയുന്നു. റോബര്‍ട്ട് വദ്രയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ ഏജന്‍സികളെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്നും ബിജെപി ആരോപിച്ചു. 

ആദ്യം അഴിമതി ചെയ്യും, പിന്നീട് നിഷേധിക്കും, നടപടി എടുക്കുന്നവരെ അപമാനിക്കും, ഇതാണ് കോണ്‍ഗ്രസിന്റെ സ്ഥിരം പരിപാടിയെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈനും വ്യക്തമാക്കി. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.