CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 42 Minutes 3 Seconds Ago
Breaking Now

ചോദിച്ച പണം നല്‍കിയില്ല; മകന്‍ അമ്മയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

പൊള്ളലേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ഇന്ന് പണമാണ്. ഇതിന് വേണ്ടിയുള്ള പോരാട്ടമാണ് ഓരോ ദിവസവും. പണമുണ്ടാക്കാനുള്ള മനുഷ്യന്റെ നെട്ടോട്ടം കാണുമ്പോള്‍ മരണമില്ലാത്തവനാണ് മനുഷ്യനെന്ന് ചിന്തിച്ച് പോകും. പക്ഷെ മരണത്തിലേക്കുള്ള ആ യാത്രയിലെ ചില ദിവസങ്ങളിലാണ് ഈ പണത്തിന് വേണ്ടിയുള്ള ആര്‍ത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. ചോദിച്ച പണം നല്‍കാത്തതിന് സ്വന്തം അമ്മയെ ജീവനോടെ തീകൊളുത്തുകയാണ് ഒരു മകന്‍ ചെയ്തത്. 

പണം നല്‍കാത്തതിന്റെ പേരിലാണ് 20 വയസ്സുകാരന്‍ അമ്മയെ തീകൊളുത്തിയത്. പൊള്ളലേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി ഉത്തം കുമാര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതിന് ശേഷമായിരുന്നു അക്രമം. 

അമ്മയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മദ്യപാന ശീലമുള്ള വ്യക്തിയാണ് കുമാര്‍. അതുകൊണ്ട് തന്നെ പണം കൊടുത്താല്‍ ഇത് മദ്യപിക്കാന്‍ ഉപയോഗിക്കുമെന്ന് ഭയപ്പെട്ടാണ് അമ്മ ഇത് നിരാകരിച്ചത്. ബെംഗളൂരുവിലെ സദാശിവ്‌നഗറിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

മുഖത്തും, കൈകളിലും, നെഞ്ചിലുമാണ് ഇവര്‍ക്ക് പൊള്ളലേറ്റിരിക്കുന്നത്. ഇവരുടെ ആരോഗ്യ നിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.