CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 31 Seconds Ago
Breaking Now

പിറവം പള്ളിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം ; വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ സുപ്രീം കോടതി വിധി നടപ്പാക്കാനാവാതെ പോലീസ് പിന്മാറി

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.

പിറവം പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ എത്തിയ പൊലീസ് വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. സര്‍ക്കാരിന്റെ സമവായ ശ്രമങ്ങള്‍ക്ക് സഭ പിന്തുണ നല്‍കുമെന്ന് യാക്കോബായ സഭയുടെ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ അറിയിച്ചു.

പൊലീസെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്ത് വരികയായിരുന്നു. ആലുവ റൂറല്‍ എസ് പി രാഹുല്‍ നായരുടെ നേതൃത്തിലുള്ള പൊലീസ് സംഘം പള്ളിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതായി പ്രതിഷേധക്കാര്‍ പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു.

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഇന്നു ഉച്ചകഴിഞ്ഞ് 2.30ഓടെ പള്ളിയില്‍ എത്തിയത്. യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇവരില്‍ ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. സ്ത്രീകളും മണിമേടയുടെ മുകളില്‍ കയറില്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.പൊലീസ് സംഘടിച്ചെത്തി പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ചെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.