CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 58 Seconds Ago
Breaking Now

ഒന്നാം അങ്കം ജയിച്ചു; രണ്ടാമങ്കത്തില്‍ ഓസ്‌ട്രേലിയയെ വെറുപ്പിക്കാന്‍ ടീമിനെ ഉപദേശിച്ച് വിരാട് കോലി

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ സ്മാര്‍ട്ടായി ബാറ്റ് ചെയ്തില്ലെന്ന കുറ്റസമ്മതത്തോടെയാണ് കൂടുതല്‍ ക്ഷമ കാണിച്ച് ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ വിരാട് ടീമിനോട് ആവശ്യപ്പെടുന്നത്.

വീട്ടില്‍ വിരുന്നെത്തുന്നവര്‍ ഏറെ നേരം ഇരുന്ന് സമയം കളയുന്നത് ആതിഥേയര്‍ക്ക് അത്ര ഇഷ്ടമാകാത്ത കാര്യമാണ്, പ്രത്യേകിച്ച് ക്രിക്കറ്റില്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ നേടിയ ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നല്‍കുന്ന ഉപദേശവും ഇതുതന്നെയാണ്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ സ്മാര്‍ട്ടായി ബാറ്റ് ചെയ്തില്ലെന്ന കുറ്റസമ്മതത്തോടെയാണ് കൂടുതല്‍ ക്ഷമ കാണിച്ച് ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ വിരാട് ടീമിനോട് ആവശ്യപ്പെടുന്നത്. 

ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ചൊടിപ്പിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കണമെന്ന് രണ്ടാം ടെസ്റ്റിന് മുന്നോടിയായി വിരാട് വ്യക്തമാക്കി. ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 86 റണ്ണിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് നിന്ന ഇന്ത്യയെ ചേതേശ്വര്‍ പുജാരയുടെ 123 റണ്ണാണ് സ്‌കോര്‍ബോര്‍ഡില്‍ 250 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അനുവദിച്ചത്. 

'ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് സ്മാര്‍ട്ടായിരുന്നില്ല. ബൗളര്‍മാരുടെ കൈകളിലേക്ക് കളി എത്തിച്ച് നല്‍കി. ക്രീസില്‍ കൂടുതല്‍ നേരം പിടിച്ചുനിന്നാല്‍ ബൗളര്‍മാര്‍ 2, 3 സ്‌പെല്ലുകള്‍ എറിയാന്‍ എത്തും. ഇതോടെ പന്ത് മൃദുവാകുകയും ഷോട്ടുകള്‍ എളുപ്പത്തില്‍ കളിക്കാനും സാധിക്കും. രണ്ടാം ഇന്നിംഗ്‌സില്‍ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. സമയമുള്ളതിനാല്‍ ബാറ്റിംഗില്‍ പിടിച്ചുനില്‍ക്കാം, റണ്‍ പിന്നീട് നേടാമെന്നായിരുന്നു അത്. ഇത് തന്നെയാണ് അടുത്ത ടെസ്റ്റിലും മനസ്സില്‍ ഓര്‍ക്കുക', വിരാട് വ്യക്തമാക്കി. 

ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മുരളി വിജയും (18), കെഎല്‍ രാഹുലും (44) നല്‍കിയ സംഭാവനയും ചെറുതല്ലെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കി. 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.