CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 34 Seconds Ago
Breaking Now

ബാങ്കുകളെ പറ്റിക്കുന്ന ഗ്ലാമറുള്ള പ്ലേബോയ്; വിജയ് മല്ല്യയെ നാടുകടത്താന്‍ ഉത്തരവിട്ട ജഡ്ജിന്റെ വിശേഷണം ഇതായിരുന്നു !

പണം പൊടിക്കുന്ന കോടീശ്വരന് ഇന്ത്യന്‍ കോടതികള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ട സാഹചര്യമുള്ളതായി യുകെ കോടതി വിലയിരുത്തി

വിജയ് മല്ല്യയുടെ ജീവിതരീതികളും, പണം കടം കൊടുക്കുമ്പോള്‍ സ്വന്തം നിയമങ്ങള്‍ പോലും പാലിക്കാത്ത ബാങ്കുകളുമാണ് പ്രശ്‌നം സൃഷ്ടിച്ചതെന്ന് മുന്‍ മദ്യരാജാവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഉത്തരവിട്ട യുകെ കോടതി ജഡ്ജ്. തനിക്കെതിരെയുള്ള കേസുള്ള രാഷ്ട്രീയപ്രേരിതമാണെന്ന് വാദിച്ച മല്ല്യയുടെ നിലപാട് കോടതി തള്ളി. മല്ല്യയുടെ ലീഗല്‍ ടീം ഉന്നയിച്ച വാദങ്ങള്‍ തള്ളിയ ജഡ്ജ് എമ്മാ ആര്‍ബര്‍ത്‌നോട്ട് ബാങ്കുകളെ പറ്റിച്ച ഗ്ലാമറസായ പ്ലേബോയ് എന്നാണ് ഇയാളെ വിശേഷിപ്പിച്ചത്. 

പണം പൊടിക്കുന്ന കോടീശ്വരന് ഇന്ത്യന്‍ കോടതികള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ട സാഹചര്യമുള്ളതായി യുകെ കോടതി വിലയിരുത്തി. സാമ്പത്തിക ഇടപാടില്‍ തെറ്റായ നിരവധി കാര്യങ്ങള്‍ നടന്നിട്ടുണ്ട്, ജഡ്ജ് ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാതെയാണ് മല്ല്യ യുകെയിലേക്ക് മുങ്ങിയത്. ബിസിനസ്സുകാരനെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയിച്ചതോടെയാണ് മല്ല്യയെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. 

ലോണ്‍ വാങ്ങിയ തുക തിരിമറി നടത്തിയെന്നതിന് കൃത്യമായ തെളിവുകളുണ്ട്. പണം വെളുപ്പിക്കാനുള്ള ഗൂഢാലോചനയില്‍ മല്ല്യ പങ്കാളിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടുണ്ട്. ഇയാളെ നാടുകടത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന വാദങ്ങളില്‍ കഴമ്പില്ല, ജഡ്ജ് പ്രസ്താവിച്ചു. നാടുകടത്തല്‍ ഉത്തരവില്‍ ഒപ്പിടാനുള്ള അടുത്ത ഉത്തരവാദിത്വം ഹോം സെക്രട്ടറി സാജിദ് ജാവിദിനാണ്. ഇദ്ദേഹത്തിന് ഈ ഉത്തരവ് നടപ്പാക്കാന്‍ രണ്ട് മാസം വരെ സാവകാശം ലഭിക്കും. 

ചീഫ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ മല്ല്യക്ക് യുകെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം. എന്നാല്‍ ഹോം സെക്രട്ടറിയുടെ തീരുമാനത്തിന് ശേഷം ഈ നീക്കം നടത്താനാണ് മല്ല്യയുടെ ലീഗല്‍ ടീം തീരുമാനം. ജഡ്ജിന്റെ വിധിയില്‍ ഏറെ നിരാശയുണ്ടെന്നാണ് മദ്യരാജാവിന്റെ പ്രതികരണം. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.