CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 45 Seconds Ago
Breaking Now

ചികിത്സിക്കാന്‍ യുകെയിലെ രോഗികള്‍ ഇനി ഇന്ത്യയിലെ ഡോക്ടറെ വിളിക്കണം; ജിപിമാരെ കാത്തിരിക്കുന്ന ദുരിതം ഒഴിവാക്കാന്‍ സ്‌കൈപ്പ് ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നു; വീഡിയോ കണ്‍സള്‍ട്ടേഷന്‍ രോഗികളുടെ ജീവിതം അപകടത്തിലാക്കുമെന്ന് ആരോപണം

രോഗികളുടെ സുരക്ഷ തന്നെയാണ് ഇതില്‍ പരമപ്രധാനമെന്ന് ജിഎംസി

യുകെയില്‍ രജിസ്‌ട്രേഷന്‍, പ്രാക്ടീസ് ഇതൊക്കെ തേടി ഇനി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ബ്രിട്ടീഷ് മണ്ണിലേക്ക് വരേണ്ടി വരില്ല. യുകെയിലെ രോഗികളെ ഇന്ത്യയില്‍ തന്നെയിരുന്ന് ചികിത്സിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പിന്നെ യുകെ വരെ പോകേണ്ട കാര്യമില്ലല്ലോ. എന്‍എച്ച്എസില്‍ കാത്തിരുപ്പ് സമയം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യയിലെ ജിപിമാരുമായി വീഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ രോഗികളോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള നീക്കം രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ മില്ല്യണ്‍ കണക്കിന് രോഗികള്‍ മൂന്നാഴ്ചയില്‍ ഏറെ കാത്തിരിക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരു രാജ്യത്തുള്ള ഡോക്ടറെ സ്‌കൈപ്പില്‍ ബന്ധപ്പെടാമെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ കടുത്ത സമ്മര്‍ദം നേരിടുന്നതായി ജിഎംസി ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം പകുതിയോളം ജിപിമാര്‍ രാജിവെയ്ക്കാനുള്ള ചിന്തയിലാണ്. 

ടെലിമെഡിസിനിലെ നവീനതകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ഡോക്ടര്‍മാരെ യുകെയിലെ രോഗികളെ ചികിത്സിക്കാനായി എങ്ങിനെ പരമാവധി ഉപയോഗിക്കാമെന്നാണ് പരിശോധിക്കുന്നത്. ഇന്റര്‍നെറ്റ് വന്നതോടെ ജിയോഗ്രാഫിക്കല്‍ അതിര്‍ത്തികള്‍ ഇല്ലാതായെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ഡോ. റിച്ചാര്‍ഡ് വോട്രി പറഞ്ഞു. യുകെയിലുള്ള ഒരു രോഗിക്ക് ചികിത്സ നിര്‍ദ്ദേശിക്കുമ്പോള്‍ അത് സുരക്ഷിതമാണെന്ന് ഉറപ്പിക്കാനുള്ള ചുമതല ജിഎംസിക്ക് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രോഗികളുടെ സുരക്ഷ തന്നെയാണ് ഇതില്‍ പരമപ്രധാനമെന്ന് ജിഎംസി പറയുന്നു. എന്നിരുന്നാലും ഇന്ത്യയിലേക്കുള്ള ഈ സ്‌കൈപ്പ് കോള്‍ ചികിത്സ എന്ന് മുതലാകും ആരംഭിക്കുകയെന്ന് വ്യക്തമല്ല. 




കൂടുതല്‍വാര്‍ത്തകള്‍.