CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 50 Minutes 20 Seconds Ago
Breaking Now

ഡബ്ലിന്‍ ഹോട്ടലില്‍ 20-കാരിയെ മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി; ആരോപണം പ്രമുഖ ഐറിഷ് സ്‌പോര്‍ട്‌സ് താരത്തിനെതിരെ; നിഷേധിച്ച് താരം

അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റുകള്‍ ഉണ്ടായിട്ടില്ലെന്നും പോലീസ്

പ്രമുഖ ഐറിഷ് സ്‌പോര്‍ട്‌സ് താരം പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി യുവതി പോലീസില്‍ പരാതി നല്‍കി. 20-കളില്‍ പ്രായമുള്ള ഇര ഡബ്ലിന്‍ സിറ്റി സെന്ററില്‍ വെച്ച് അര്‍ദ്ധരാത്രിക്കും, തിങ്കളാഴ്ച പുലര്‍ച്ചെ 2-നും ഇടയിലാണ് പീഡനത്തിന് ഇരയായത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ആഘോഷത്തിന് ഇറങ്ങിയതായിരുന്നു യുവതിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കുറ്റം ആരോപിക്കപ്പെടുന്ന കായികതാരവും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സ്ഥലത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമത്തിനിടെ താരം യുവതിയെ മര്‍ദ്ദിച്ചതായും, ഇവര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സൗത്ത് ഡബ്ലിന്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇര സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. 

തിങ്കളാഴ്ച രാവിലെയാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം സിറ്റി സെന്ററില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്നും സിറ്റി സെന്ററിലെ ഹോട്ടലിലേക്ക് മടങ്ങി. ഇവിടെ വെച്ചാണ് പ്രമുഖ സ്‌പോര്‍ട്‌സ് താരം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നു. ഇരയെ റോട്ടുണ്ടാ ഹോസ്പിറ്റലിലെ ലൈംഗിക പീഡന ട്രീറ്റ്‌മെന്റ് യൂണിറ്റില്‍ പ്രവേശിപ്പിരിക്കുകയാണ്. 

അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റുകള്‍ ഉണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.   




കൂടുതല്‍വാര്‍ത്തകള്‍.