CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 39 Seconds Ago
Breaking Now

മോദി അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയത്തിന് മുന്നില്‍ പകച്ച് ബിജെപി

ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കൈയടക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക് മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിലെ അധികാരം നഷ്ടപ്പെടുകയെന്നത് അപ്രതീക്ഷിതമായ കാര്യമാണ്. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ നഷ്ടമാകുമ്പോള്‍. 2014-ല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷമുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തോല്‍വിയാണ് ബിജെപിക്ക് മുന്നിലുള്ളത്. 

ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കൈയടക്കുന്ന കാഴ്ചയാണ് കാണുന്നത്. 2014 പൊതുതെരഞ്ഞെടുപ്പില്‍ മോദിക്ക് അധികാരം ലഭ്യമാക്കാന്‍ വന്‍വിജയം സമ്മാനിച്ച സംസ്ഥാനങ്ങളാണ് ഇവ. പ്രതിപക്ഷത്ത് ഐക്യം സൃഷ്ടിക്കാന്‍ ഈ വിജയം വഴിയൊരുക്കും. ചെറുകിട പാര്‍ട്ടികളുമായി പോലും സഖ്യത്തില്‍ ഏര്‍പ്പെട്ട് മധ്യപ്രദേശില്‍ അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള തെരഞ്ഞെടുപ്പ് പരീക്ഷണം അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ വിലയിരുത്തല്‍ കൂടിയാണ്. പ്രാദേശിക പാര്‍ട്ടികളുമായ വിശാല സഖ്യം സൃഷ്ടിച്ച് 2019-ല്‍ മോദിയെ നേരിടാന്‍ ഒരുങ്ങുന്ന രാഹുലിന് ഈ വിജയം വലിയ നേട്ടമാണ് കൈമാറുക. മിസോറാമില്‍ മാത്രമാണ് അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് കൈപൊള്ളിയത്. തെലുങ്കാനയില്‍ പ്രതീക്ഷിച്ച വിജയം കെസിആര്‍ സ്വന്തമാക്കുകയും ചെയ്തു. 

അന്തിമഫലം മാറിമറിഞ്ഞാലും കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പ് വലിയ നേട്ടമാണ്. എന്നാല്‍ ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം പൂര്‍ണ്ണമായി മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.