CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 21 Seconds Ago
Breaking Now

നായയെ പോലും വെറുതെവിടാത്ത കാടത്തം; അഞ്ച് വര്‍ഷം പീഡനത്തിന് ഇരയായ നായയെ ഒടുവില്‍ രക്ഷിച്ചു

ഉടമയുടെ സഹോദരന്റെ ഞരമ്പ് രോഗത്തിനാണ് ഈ നായ ഇരയായത്.

മനുഷ്യന്റെ സ്ഥിരബുദ്ധിയ്ക്ക് എന്ത് സംഭവിച്ചെന്ന് ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിശയിച്ച് പോകും. പിഞ്ചോ എന്നുപേരുള്ള നായ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയായി ചോരയൊലിപ്പിച്ച് പരുക്കേറ്റ നിലയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. യുവോന്‍ വെസ്റ്റ് എന്ന സ്ത്രീ ഈ വീഡിയോ കണ്ട് ഈ നായയെ ദത്തെടുത്തു. ഉടമയുടെ സഹോദരന്റെ ഞരമ്പ് രോഗത്തിനാണ് ഈ നായ ഇരയായത്. 

സ്‌പെയിനിലെ ചാരിറ്റി റെസ്‌ക്യൂ ഗ്രൂപ്പായ സ്പാനിഷ് അനിമല്‍സാണ് പിഞ്ചോയുടെ അവസ്ഥ വിശദീകരിച്ച വീഡിയോ പുറത്തുവിട്ടത്. പീഡകന്റെ ക്രൂരതകളെക്കുറിച്ച് അറിഞ്ഞ ചാരിറ്റി പ്രവര്‍ത്തകര്‍ നായയെ രക്ഷിച്ചെങ്കിലും വര്‍ഷങ്ങള്‍ നീണ്ട ചൂഷണം പിഞ്ചോയെ മാനസികമായി പോലും ബാധിച്ചിരുന്നു. നായക്കുട്ടി ആയിരുന്നപ്പോള്‍ മുതല്‍ ഇതിനെ പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് ചാരിറ്റി പ്രതിനിധി പറയുന്നത്. നായയെ ലൈംഗികതയ്ക്ക് ഉപയോഗിച്ചതോടെ മാരകമായ പരുക്കുകളാണ് ഇതിന് ഏറ്റത്. 

മലമൂത്രം പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതിന് പുറമെ മുട്ടിനും, അരക്കെട്ടിനും ക്ഷതമേറ്റു. ഇതോടെ കൃത്യമായി നടക്കുന്നതും ബുദ്ധിമുട്ടായി. യുകെയിലെ സഫോക്ക് സ്വദേശിനാണ് പട്ടിപ്രേമിയായ യുവോന്‍. ക്രൗഡ്ഫണ്ടിംഗ് വഴി സംഭാവന സ്വീകരിച്ചാണ് പിഞ്ചോയെ ഇവര്‍ യുകെയിലെ വീട്ടിലെത്തിച്ചത്. ആദ്യ സമയത്ത് നായ തനിക്ക് നേരിട്ട അനുഭവങ്ങള്‍ മൂലം ഭയന്ന് നിലവിളിക്കുന്ന പതിവുണ്ടായിരുന്നു. യുവോനിന്റെയും ഇവര്‍ക്കൊപ്പം ചില സാധാരണക്കാരും പങ്കുചേര്‍ന്ന് പിഞ്ചോയെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടു വരികയായിരുന്നു. 

എന്തായാലും പിഞ്ചോയെ രക്ഷിക്കാനായി ഉദാരമായി സംഭാവന നല്‍കിയ നാട്ടുകാര്‍ക്കാണ് യുവോന്‍ നന്ദി അറിയിക്കുന്നത്. ഉദാരമായ സംഭാവന അക്കൗണ്ടില്‍ ഇനിയും ബാക്കിയുള്ളതിനാല്‍ കൂടുതല്‍ നായകളെ രക്ഷപ്പെടുത്താനാണ് ഇവരുടെ തീരുമാനം.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.