CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 37 Seconds Ago
Breaking Now

രാജസ്ഥാന്‍ അഞ്ചുവര്‍ഷം ആരു ഭരിക്കും ? സച്ചിനോ ഗെഹ്ലോട്ടോ ?

ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ഇരുവരും പ്രതികരിച്ചത്.

രാഹുലിന് പ്രിയങ്കരനായ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തി തന്നെ. മുതിര്‍ന്ന നേതാവ് ഗെഹ്ലോട്ടിനും പിന്തുണയുണ്ട്. ആരാകും അടുത്ത അഞ്ച് വര്‍ഷം രാജസ്ഥാന്‍ ഭരിക്കുക എന്ന ചര്‍ച്ച സജീവമാകുകയാണ്.

പ്രചാരണ വേളയില്‍ ഇരുവരും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ഇരുവരും പ്രതികരിച്ചത്.

രാഷ്ട്രീയ നിരീക്ഷകര്‍ ഗെഹ്ലോട്ടിനാണ് സാധ്യത കല്‍പ്പിക്കുന്നത്. ലോക പ്രശസ്ത ഇന്ദ്രജാലക്കാരനായ ലക്ഷ്ണണ്‍ സിങ്ങിന്റെ മകനാണ് ഗെഹ്ലോട്ട്. മാന്ത്രിക വിദ്യകാട്ടി ജനത്തെ കൈയ്യിലെടുത്തിരുന്നു ഇദ്ദേഹം. രണ്ടുതവണ മുഖ്യമന്ത്രിയായ ഗെഹ്ലോട്ടിനെ രാഹുലും സച്ചിനും ഒരുപോലെ ബഹുമാനിക്കുന്നു.

വിജയത്തിന്റെ ക്രെഡിറ്റ് യുവ നേതാവായ സച്ചിനും അവകാശപ്പെട്ടതാണ്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന രാഹുല്‍ ആ തീരുമാനം എടുക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.