CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 27 Minutes 6 Seconds Ago
Breaking Now

സെല്‍ഫി എടുക്കുന്നതിനിടെ ഫ്രെയ്മിനില്‍ അബദ്ധത്തില്‍പ്പെട്ട 15 കാരന് നേരെ ക്രൂര ആക്രമണം ; അടിച്ച് പല്ലു കൊഴിച്ചു

അടിയേറ്റ ജബ്ബിയുടെ ഒരു പല്ല് ഇളകിപ്പോയി, മുഖത്ത് പരുക്കുമേറ്റു. കുട്ടിയുടെ കൈയിലുണ്ടായിരുന്നു മൊബൈലും സംഘം പിടിച്ചുവാങ്ങി.

സെല്‍ഫി എടുക്കുന്നത് മൂലം ഏറ്റവും അധികം പേര്‍ കൊല്ലപ്പെടുന്ന നാടാണ് ഇന്ത്യ. അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കാന്‍ സാഹസം കാണിക്കുന്നതാണ് മരണത്തില്‍ കലാശിക്കുന്നത്. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ ഫ്രെയിമില്‍ പെട്ടുപോയതിന് ഒരു 15കാരന് യുവാക്കളില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനമാണ്. ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വിനോദയാത്രക്ക് എത്തിയതായിരുന്നു ജബ്ബി ഖാന്‍. ജബ്ബി ഖാനും, ഇളയ സഹോദരനും അക്കയമ്മ ബേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം. ഒരു കുന്നിന് മുകളില്‍ നിന്ന് രണ്ട് യുവാക്കള്‍ സെല്‍ഫി എടുക്കുന്നതിനിടെ ജബ്ബി ഈ ഫ്രെയിമില്‍ അബദ്ധത്തില്‍ പെട്ടു. ഈ രണ്ട് പേര്‍ക്കൊപ്പം മറ്റ് നാല് സുഹൃത്തുക്കള്‍ കൂടിയുണ്ടായെന്ന് പോലീസ് പറഞ്ഞു.

സെല്‍ഫിയില്‍ ജബ്ബിയെ കണ്ടതോടെ മാറിപ്പോവാന്‍ ഇവര്‍ ആവശ്യപ്പെട്ടു. കുത്തനെയുള്ള കുന്നായതിനാല്‍ ജബ്ബി പതിയെയാണ് മാറാന്‍ ശ്രമിച്ചത്. ഇതോടെ സെല്‍ഫിക്കാര്‍ കൗമാരക്കാരന് നേരെ അസഭ്യവര്‍ഷം തുടങ്ങി. ഇതിലും രോഷം തീരാതെ ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചു. അടിയേറ്റ ജബ്ബിയുടെ ഒരു പല്ല് ഇളകിപ്പോയി, മുഖത്ത് പരുക്കുമേറ്റു. കുട്ടിയുടെ കൈയിലുണ്ടായിരുന്നു മൊബൈലും സംഘം പിടിച്ചുവാങ്ങി.

അനുജന്‍ വിളിച്ച് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പിതാവാണ് മകനെ ആശുപത്രിയിലെത്തിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരാണ് പ്രതികളെന്നും ഇവരെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.