CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 47 Seconds Ago
Breaking Now

കത്തോലിക്കാ കത്തീഡ്രലില്‍ കുര്‍ബാനയ്ക്കിടെ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമി അള്‍ത്താരയില്‍ സ്വയം വെടിവെച്ച് മരിച്ചു

അക്രമിയെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് അള്‍ത്താരയില്‍ വെച്ച് ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു

ബ്രസീലിലെ സാവോ പോളോയില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രലില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കാംപിനാസ് നഗരത്തിലെ മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ കുര്‍ബാനയ്ക്കിടെയാണ് അക്രമം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. ഒരു റിവോള്‍വറും, പിസ്റ്റളുമായി എത്തിയ തോക്കുധാരി കുര്‍ബാനയ്ക്കിടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമിയെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് അള്‍ത്താരയില്‍ വെച്ച് ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. അക്രമത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസിന് വ്യക്തതയില്ല. അക്രമിയെയും കൊല്ലപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രാര്‍ത്ഥന തീരവെയാണ് അക്രമി എഴുന്നേറ്റതെന്ന് മേജര്‍ അഡ്രിയാനോ അഗസ്റ്റോ പറഞ്ഞു.

ആദ്യം തൊട്ടുപിന്നിലുള്ള ആളുകള്‍ക്ക് നേരെ നിറയൊഴിച്ച ഇയാള്‍ പിന്നീട് ചുറ്റുമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. പ്രായമായ ആളുകള്‍ക്കാണ് കൂടുതലായി പരുക്കേറ്റത്. എത്ര പേര്‍ക്ക് പരുക്കേറ്റെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണം ആയിട്ടില്ല. വെടിയൊച്ച കേട്ടാണ് അടുത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കത്തീഡ്രലിലേക്ക് പാഞ്ഞെത്തിയത്. പരുക്കേറ്റവര്‍ക്ക് പാരാമെഡിക്കുകള്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചു.

കനത്ത വേദനയാണ് ഈ കൊലപാതകം നല്‍കിയതെന്ന് സാവോപോളോ അതിരൂപത ഫേസ്ബുക്കില്‍ കുറിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കത്തീഡ്രല്‍ അടച്ചിടും.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.