CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 31 Seconds Ago
Breaking Now

300 ബാഗുകളുമായി ആരെങ്കിലും മീറ്റിങ്ങിന് പോകുമോ ? മദ്യ വ്യവസായിയുടെ അഭിഭാഷകനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്

തന്റെ കക്ഷി രാജ്യം വിട്ടത് രഹസ്യമായല്ലെന്നായിരുന്നു മല്യയുടെ അഭിഭാഷകനായ അമിത് ദേശായി കോടതിയില്‍ വാദിച്ചത്.

വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ടതല്ലെന്ന് പറഞ്ഞ മല്യയുടെ അഭിഭാഷകന്റെ വാദം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016 മാര്‍ച്ചില്‍ ജനീവയില്‍ ഒരു യോഗത്തിനാണ് മല്യ പോയതെന്നാണ് അഭിഭാഷകന്‍ മുംബൈ പ്രത്യേക കോടതിയില്‍ വാദിച്ചത്. എന്നാല്‍ 300 ബാഗുകളുമായി ആരെങ്കിലും യോഗത്തിന് പോകുമോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ചോദിച്ചു.

തന്റെ കക്ഷി രാജ്യം വിട്ടത് രഹസ്യമായല്ലെന്നായിരുന്നു അഭിഭാഷകനായ അമിത് ദേശായി കോടതിയില്‍ വാദിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയത്, ദേശായി പറഞ്ഞു. മുന്നുറൂ ബാഗുമായി യോഗത്തിലോ എന്ന മറു ചോദ്യത്തിന് അഭിഭാഷകന് ഉത്തരമുണ്ടായില്ല.

ബ്രിട്ടനില്‍ കഴിയുന്ന മല്യയ്ക്ക് ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ പാര്‍പ്പിക്കാന്‍ ആര്‍തര്‍ റോഡ് ജയില്‍ ഒരുങ്ങി കഴിഞ്ഞു. മുംബൈ ആക്രമണ കേസ് പ്രതി കസബിനെ പാര്‍പ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്‌സിന്റെ താഴത്തെ നിലയിലാണ് മല്യയെ പാര്‍പ്പിക്കുന്നത്. ആധുനിക സൗകര്യമുള്ള ജയിലില്‍ മുഴുവന്‍ സമയവും സിസിടിവി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഇന്ത്യന്‍ ജയില്‍ ശോചനീയമാണെന്ന മല്യയുടെ വാദം തള്ളുന്ന രീതിയില്‍ ഇവിടത്തെ ജയില്‍ സൗകര്യം കോടതിയെ ഇന്ത്യ ബോധിപ്പിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.