CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 47 Seconds Ago
Breaking Now

രാജസ്ഥാന്‍ മുഖ്യന്ത്രിയായി അശോക് ഗെലോട്ടിനെ തിരഞ്ഞെടുത്തു

എംഎല്‍എമാരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും സംസാരിച്ചതിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

രാജസ്ഥാന്‍ മുഖ്യന്ത്രിയായി അശോക് ഗെലോട്ടിനെ തിരഞ്ഞെടുത്തു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചത് അനുസരിച്ച് സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇരുനേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയ ശേഷമാണ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. എംഎല്‍എമാരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും സംസാരിച്ചതിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

നേരത്തെ, പരിചയസമ്പന്നനായ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കണോ അതോ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയില്‍ നിന്നു കോണ്‍ഗ്രസിനെ കൈപിടിച്ചു കയറ്റിയ യുവരക്തം സച്ചിന്‍ പൈലറ്റിനെ കസേരയില്‍ അവരോധിക്കണോ എന്ന് രാജസ്ഥാനില്‍ തര്‍ക്കം ഉണ്ടായിരുന്നു.

രാജസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് 99 സീറ്റുകളാണ് ലഭിച്ചത്. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിനു ലഭിച്ച ഒരു സീറ്റു കൂടി ചേരുമ്പോള്‍ കോണ്‍ഗ്രസ് 100 സീറ്റ് എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്തി. ഹൈക്കമാന്‍ഡ് നിയോഗിച്ച നേതാക്കളുമായി എംഎല്‍എമാര്‍ തങ്ങളുടെ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരുന്നു.

നാലു വര്‍ഷമായി സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കുന്ന സച്ചിന്‍ പൈലറ്റാണ് രാഹുലിന്റെ ഇഷ്ടക്കാരന്‍. എന്നാല്‍ ഗെലോട്ടിന്റെ അനുഭവ സമ്പത്തിനെ നഷ്ടപ്പെടുത്താന്‍ രാഹുലിനു കഴിയില്ല. മാത്രമല്ല, ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി സച്ചിനെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു കൊണ്ടുവരണമെന്നു വാദിക്കുന്ന നേതാക്കളും പാര്‍ട്ടിക്കുള്ളിലുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.