CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Minutes 11 Seconds Ago
Breaking Now

5 ചൂരലടി കിട്ടിയപ്പോഴേ മാപ്പ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിന് 100 ചൂരല്‍പ്രയോഗം

അടിയേറ്റ് പുറംപൊളിഞ്ഞ ഒരാളുടെ ചോരയൊലിപ്പിക്കുന്ന ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികബന്ധത്തിന് ഉപയോഗിച്ച രണ്ട് പേര്‍ക്ക് നൂറ് ചാട്ടവാറടി വീതം ശിക്ഷ നടപ്പാക്കി. മാപ്പ് പറഞ്ഞ് ദയവിനായി കേണപേക്ഷിച്ചെങ്കിലും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. അടിയേറ്റ് പുറംപൊളിഞ്ഞ ഒരാളുടെ ചോരയൊലിപ്പിക്കുന്ന ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

കുറ്റവാളികളില്‍ ഒരാള്‍ തന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളെയാണ് പീഡനത്തിന് ഇരയാക്കിയത്. രണ്ടാമത്തെ വ്യക്തിയാകട്ടെ അയല്‍വീട്ടിലെ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. ഇന്തോനേഷ്യയിലെ കടുത്ത യാഥാസ്ഥിതിക പ്രദേശമായ അസേ പ്രവിശ്യയിലാണ് ചൂരല്‍ ഉപയോഗിച്ച് അടിച്ച് ശിക്ഷ നടപ്പാക്കിയത്. ഇന്തോനേഷ്യയില്‍ 18 വയസ്സാണ് ലൈംഗികബന്ധത്തിന് അനുമതി നല്‍കാനുള്ള പ്രായം. 16 വയസ്സുകാര്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ വിവാഹം കഴിക്കാം. 

ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് 100 ചൂരലടി ശിക്ഷ നടപ്പാക്കുന്നത്. ഇതിന് പുറമെ സുദീര്‍ഘമായ ജയില്‍ശിക്ഷയും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരും. അടി തുടങ്ങി അഞ്ചെണ്ണിയപ്പോഴേക്കും വേദന കൊണ്ട് പുളഞ്ഞ ഒരു പ്രതി ദയവിനായി അപേക്ഷിച്ചെങ്കിലും ഡോക്ടറുടെ പരിശോധനയില്‍ ഫിറ്റ്‌നസ് നല്‍കിയതോടെ ബാക്കി 95 അടി കൂടി  നല്‍കി. 

പ്രതികളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തിയാല്‍ മാത്രമാണ് ചൂരല്‍പ്രയോഗം മാറ്റിവെയ്ക്കുകയുള്ളുവെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.