CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 57 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ക്രിസ്തുമസ് ഒരുക്കമായുള്ള ധ്യാനം ഡിസംബര്‍ 14, 15 തിയതികളില്‍

ദൈവം നമ്മോടുകൂടെ എന്നു സകല മനുഷ്യരേയും അനുസ്മരിപ്പിക്കുന്ന പുണ്യ ദിനമായ ക്രിസ്തുമസ് ഒരുക്കമായുള്ള ധ്യാനം ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഡിസംബര്‍ 14ാം തിയതി വെള്ളി വൈകുന്നേരം 5 മുതല്‍ 9.30 വരേയും 15ാം തിയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണിവരേയും ക്രമീകരിച്ചിരിക്കുന്നു.

പ്രശസ്ത വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പാസ്റ്റല്‍ കോര്‍ഡിനേറ്ററും കമമറ്റിയംഗവുമായ റവ ഫാ ടോണി പഴയകളം cst യും പ്രമുഖ വാഗ്മിയും മനശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ റവ ഫാ ടോമി ഏടാട്ടും ചേര്‍ന്ന് ധ്യാനം നയക്കും.

ധ്യാനത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് സ്തുതിപ്പ്, ആരാധന, വിശുദ്ധ കുര്ബാന എന്നിവയോടെ 9.30 ന് ശുശ്രൂഷകള്‍ അവസാനിക്കും. ഡിസംബര്‍ 15ാം തിയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് നാലു വരെയാണ് ധ്യാന ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടു ദിവസവും കുമ്പസാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി യൂത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രോഗ്രാമുകളുണ്ടായിരിക്കും. ഉച്ചയ്ക്ക് എല്ലാവര്‍ക്കും ലഘുഭക്ഷണവും ഉണ്ടായിരിക്കും.

ലോക രക്ഷകന്റെ ജനനത്തെ അനുസ്മരിക്കുവാന്‍ ഒരുങ്ങുന്ന ഈ മംഗള വാര്‍ത്ത കാലത്ത് ' ഇതാ കര്‍ത്താവിന്റെ ദാസി എനനു പറഞ്ഞ മറിയം നമുക്കും മാതൃകയാണ്. പരിശുദ്ധ അമ്മയെ പോലെ വചനമാകുന്ന ദൈവത്തെ ധൈര്യത്തോടെ ഏറ്റുപറയുവാനുള്ള കൃപ ഈ ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിലൂടെ ഏവര്‍ക്കും ലഭിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ട് എസ്ടിഎസ്എംസിസി മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cst, ട്രസ്റ്റിമാരായ ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവര്‍ എല്ലാ കുടുംബങ്ങളേയും സസ്‌നേഹം ക്ഷണിക്കുന്നു. 

 

വാര്‍ത്ത സി. ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.