Breaking Now

23-ാം വയസ്സില്‍ കാല്‍ നഷ്ടമായി; 25-ാം വയസ്സില്‍ എവറസ്റ്റ് കീഴടക്കി; അന്റാര്‍ട്ടിക്കില്‍ ഇന്ത്യന്‍ പതാക പാറിക്കാന്‍ അരുണിമ യാത്ര തുടങ്ങി

2011-ല്‍ ഡല്‍ഹിയിലെ ആശുപത്രി കിടക്കയില്‍ വെച്ച് തീരുമാനിച്ച ജീവിതത്തിലെ ലക്ഷ്യങ്ങളാണ് അരുണിമ സാക്ഷാത്കരിക്കുന്നത്.

നമുക്ക് ഒരു ചെറിയ പനി വന്നാല്‍ എന്താകും റിയാക്ഷന്‍? അങ്ങിനെയുള്ളവരുടെ ഒരു കാല്‍ പോയാല്‍ എന്താകും അവസ്ഥ. അരുണിമ സിന്‍ഹയുടെ കാലാണ് 2011-ല്‍ ഒരു അപകടത്തില്‍ നഷ്ടമായത്. ഇതോടെ ഈ 23-കാരിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. ആളുകള്‍ സഹതാപത്തോടെ തന്നെ നോക്കാന്‍ തുടങ്ങിയതോടെ സ്വയം തെളിയിക്കാന്‍ അരുണിമ നിശ്ചയിച്ചു, നടപ്പാക്കുകയും ചെയ്തു. 

2013-ല്‍ 52 ദിവസം കൊണ്ട് അരുണിമ എവറസ്റ്റ് കൊടുമുടിയ്ക്ക് മുകളിലെത്തി ഇന്ത്യന്‍ പതാക പാറിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴക്കിയ അംഗഭംഗം നേരിട്ട ആദ്യ വനിതയായി ഇതോടെ അരുണിമ. എന്നാല്‍ അവിടം കൊണ്ടും തന്റെ യാത്ര അവസാനിപ്പിച്ചില്ല അവര്‍. തണുത്തുറഞ്ഞ് കിടക്കുന്ന അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കീഴടക്കുകയാണ് അരുണിമയുടെ അടുത്ത ലക്ഷ്യം. മഞ്ഞുനിറഞ്ഞ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് വിന്‍സണ്‍. 

അന്റാര്‍ട്ടിക്കയിലേക്ക് യാത്ര പുറപ്പെടും മുന്‍പ് അരുണിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കൊടുമുടി കീഴടക്കുമ്പോള്‍ പറത്താന്‍ ഒരു ഇന്ത്യന്‍ പതാകയാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ പുത്രിക്ക് സമ്മാനിച്ചത്. 'ഇന്ത്യ അരുണിമയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. ഇവരുടെ മനഃക്കരുത്ത് എല്ലാവര്‍ക്കുമുള്ള പ്രചോദനമാണ്', പ്രധാനമന്ത്രി പറഞ്ഞു. 

തന്റെ മിഷന്‍ സെവന്‍ സമ്മിറ്റില്‍ ഉള്‍പ്പെടുത്തിയാണ് അരുണിമയുടെ ഈ ഹിമാലയന്‍ യാത്രകള്‍. 2011-ല്‍ ഡല്‍ഹിയിലെ ആശുപത്രി കിടക്കയില്‍ വെച്ച് തീരുമാനിച്ച ജീവിതത്തിലെ ലക്ഷ്യങ്ങളാണ് അരുണിമ സാക്ഷാത്കരിക്കുന്നത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.