CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 46 Seconds Ago
Breaking Now

അവര്‍ യുവ ചാമ്പ്യന്മാര്‍ ; രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ അഭിനന്ദിച്ച് വിജയ് മല്യ

യുവ ചാമ്പ്യന്മാരായ സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യും, അഭിനന്ദനങ്ങള്‍ എന്നാണ് മല്യ കുറിച്ചത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് വിവാദ വ്യവസായി വിജയ് മല്യ. ബാങ്കുകളില്‍ നിന്നും 9000 കോടി തട്ടിയെടുത്ത് ലണ്ടനിലേക്ക് നാടുവിട്ട മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം നടക്കുകയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹം അഭിനന്ദിച്ചത്.

ട്വിറ്ററിലൂടെയാണ് അഭിനന്ദനം. യുവ ചാമ്പ്യന്മാരായ സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യും, അഭിനന്ദനങ്ങള്‍ എന്നാണ് മല്യ കുറിച്ചത്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ മികച്ച നേട്ടമാണ് കോണ്‍ഗ്രസ് കൈവരിച്ചത്. മദ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രവര്‍ത്തനവും മികവേറിയതായിരുന്നു.

ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടതോടെ ഉന്നത കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് മല്യ.




കൂടുതല്‍വാര്‍ത്തകള്‍.