CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 13 Seconds Ago
Breaking Now

പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത ; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിങ്ങനെ

കന്യാസ്ത്രീയുടേത് മുങ്ങിമരണമാണെന്നാണ് നിഗമനം. എന്നാല്‍ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും രക്തം വാര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കല്ലുരുട്ടി കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത. ഇതു ശരിവയ്ക്കുന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് കൈമാറി. ശാസ്ത്രീയ അന്വേഷണം ഉണ്ടാകും.

സിസ്റ്റര്‍ ജ്യോതിയെ കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആദ്യം ഇത് ആത്മഹത്യയെന്ന് വിധിയെഴുതി. ഇപ്പോള്‍ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണത്തിലാണ് കൂടുതല്‍ ദുരൂഹത പുറത്തുവന്നത്.

കന്യാസ്ത്രീയുടേത് മുങ്ങിമരണമാണെന്നാണ് നിഗമനം. എന്നാല്‍ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും രക്തം വാര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്ന് അന്വേഷണ  സംഘം മൊഴിയെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക കണ്ടെത്തല്‍ സംബന്ധിച്ച് അന്വേഷണം നടക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സഭ ഇടപെട്ടാണിതെന്ന ആരോോപണവും ഉയര്‍ന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് കാത്തലിക് ലെയ്മാന്‍ അസോസിയേഷന്‍ എന്ന സംഘടന ജൂലൈയില്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.