CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 11 Seconds Ago
Breaking Now

വാഹനം വാങ്ങും മുമ്പേ അപകടത്തെ കുറിച്ച് സംസാരിക്കുന്നത് പോലെയാണല്ലോ നിങ്ങളുടെ ചോദ്യം ; പൊട്ടിത്തെറിച്ച് വിജയ് സേതുപതി

കോടികള്‍ കൈയില്‍ നിന്ന് മുടക്കിയാണ് 96 എന്ന ചിത്രം വിജയ് സേതുപതി തിയേറ്ററുകളിലെത്തിച്ചത്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം സീതാകാത്തിയ്ക്കും സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. 96 ന് സംഭവിച്ചത് പോലെ സീതാകാത്തിയ്ക്കും സംഭവിക്കുമോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തില്‍ അസ്വസ്ഥനായി വിജയ് സേതുപതി. വാഹനം വാങ്ങുന്നതിന് മുമ്പേ അപകടത്തെ കുറിച്ച് സംസാരിക്കുന്നത് പോലെയാണല്ലോ നിങ്ങളുടെ ചോദ്യമെന്ന് വിജയ് സേതുപതി ചോദിച്ചു.

താങ്കളുടെ ചിത്രങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായി സാമ്പത്തിക പ്രശ്‌നമുണ്ടാവുകയാണല്ലോ എന്ന ചോദ്യത്തോടെയാണ് ന്യൂസ് റിപ്പോര്‍ട്ടര്‍ തുടങ്ങിയത്. റിലീസ് തിയതിയോടനുബന്ധിച്ച് സംവിധായകരും അണിയറപ്രവര്‍ത്തകരും നേരിടുന്ന ഇത്തരം സാമ്പത്തികമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് കഴിയാത്തതെന്തെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ നിര്‍മ്മാതാവിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും വ്യവസായമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളൊക്കെ വേണ്ടി വരുമെന്നാണ് വിജയ് സേതുപതി പറഞ്ഞത്.

എന്നാല്‍ ഇക്കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ചോദിച്ച റിപ്പോര്‍ട്ടറോട് അസ്വസ്ഥനായി താരം പൊട്ടിത്തെറിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.