CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 4 Seconds Ago
Breaking Now

ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മൊഴിയുടെ പകര്‍പ്പ് പുറത്ത് വിട്ടു

മരണമൊഴിയില്‍ സമൂഹത്തോട് എനിക്ക് വെറുപ്പാണെന്നാണ് വേണുഗോപാലന്‍ നായര്‍ പറയുന്നത്

സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് സ്വയം തീകൊളുത്തി ആതാമഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മൊഴിയുടെ പകര്‍പ്പ് പുറത്ത് വിട്ടു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. മരണമൊഴിയില്‍ സമൂഹത്തോട് എനിക്ക് വെറുപ്പാണെന്നാണ് വേണുഗോപാലന്‍ നായര്‍ പറയുന്നത്. അതിനാലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും ദേഹത്ത് സ്വയം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും വേണു പറയുന്നു.

മരണ മൊഴിയില്‍ ബിജെപി സമരമോ ശബരിമലയിലെ സ്ത്രീ പ്രവേശനമോ പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. തുടര്‍ന്ന് മരണവെപ്രാളത്തില്‍ ബിജെപി മുന്‍ പ്രസിഡന്റ് സി.കെ പത്മനാഭന്റെ നിരാഹാരം സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ വേണുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അദ്ദേഹം മരിക്കുന്നത്.ശബരിമല വിഷയത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായുള്ള ആത്മഹത്യയെന്ന പേരില്‍ ബിജെപി ഇന്നലെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.