കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുന്ന ദുല്‍ഖറിന്റെ വീഡിയോ നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മുംബൈ പോലീസ് കാര്യമറിയാതെയാണ് പ്രതികരിച്ചതെന്ന് ദുല്‍ഖര്‍.
ദുല്‍ഖറിന് ഉപദേശം നല്‍കിയത് മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇത്. ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകള്‍ മറ്റ് ഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും റീല്‍ ജീവിതത്തിലും ഇത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്.
എന്നാല്‍ മുംബൈ പോലീസിന് തെറ്റുപറ്റിയതാണെന്ന് അറിയിച്ച് ഉടന്‍ തന്നെ ദുല്‍ഖറെത്തി. ഈ വീഡിയോ ഒരു ഷൂട്ടിങ് വേളയില്‍ ഉള്ളതാണെന്നും മുന്നിലുള്ള വാഹനത്തോട് ചേര്‍ത്ത് കെട്ടിയ കാര്‍ താനല്ല ഓടിച്ചെതെന്നും അത് കെട്ടിവലിക്കുകയായിരുന്നുവെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. ഞാന്‍ വിചാരിച്ചാല്‍ പോലും ആ കാര്‍ ഡ്രൈവ് ചെയ്യാന്‍ കഴിയുമായിരുന്നില്ല ദുല്‍ഖര്‍ കുറിച്ചു. ഒപ്പം ട്വീറ്റില്‍ പൂര്‍ണമായ വീഡിയോയും ഉള്‍പ്പെടുത്തിയിരുന്നു. സംഭവം അറിഞ്ഞ് സോനം കപൂറും ട്വിറ്ററില്‍ മുംബൈ പോലീസിന്റെ നടപടിയിലെ പ്രതിഷേധം അറിയിച്ചു. തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന താല്പര്യം സാധാരണക്കാരോട് കൂടെ കാണിക്കുമല്ലോ എന്നായിരുന്നു സോനത്തിന്റെ ട്വീറ്റ്. ഉടന്‍ മുംബൈ പോലീസ് തങ്ങള്‍ക്ക് ആരും സാധാരണക്കാരല്ലെന്ന് തിരിച്ചടിച്ചു. എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും നിങ്ങളുടെ സുരക്ഷയില്‍ സംതൃപ്തരാണെന്നും പറഞ്ഞ് തല്ക്കാലം ട്വീറ്റ് യുദ്ധം നിര്‍ത്തിയിരിക്കുകയാണ് മുംബൈ പോലീസ്.