CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 57 Minutes 48 Seconds Ago
Breaking Now

മോഹന്‍ലാലിന്റെ പണം കൊണ്ടാണോ ആന്റണി സിനിമ നിര്‍മ്മിക്കുന്നത് ; മറുപടി പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാലിന്റെ പണം ഉപയോഗിച്ചാണ് ആന്റണി പെരുമ്പാവൂര്‍ പണം നിര്‍മ്മിക്കുന്നതെന്ന വാര്‍ത്തകള്‍ വരാറുണ്ട്. ബിനാമിയെന്ന് പറയുന്നവരുമുണ്ട്. വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം ഇങ്ങനെ

മോഹന്‍ലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി. അങ്ങിനെയല്ല എന്നതാണു സത്യം. പക്ഷെ അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം. മോഹന്‍ലാലിനെപ്പോലെ ഒരു വലിയ മനുഷ്യന്‍ എന്നെ വിശ്വസിച്ചു പണം ഏല്‍പ്പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ. മോഹന്‍ ലാലിന്റെ പണംകൊണ്ടു നിര്‍മ്മിച്ചാല്‍ എന്താണുകുഴപ്പം.അതു മോഹന്‍ലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെ.

പുറത്തു നില്‍ക്കുന്നവര്‍ക്ക് അതിലെന്തുകാര്യം. മോഹന്‍ലാല്‍ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടെ. അതിനെന്തിനാണു പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അതു നല്‍കാവുന്നവര്‍ സിനിമ നിര്‍മ്മിക്കട്ടെ. പ്രതിഫലം കൂട്ടി മലയാള സിനിമ നശിപ്പിച്ചുവെന്നു പറയുന്ന ഒരാളും എന്റെ പ്രതിഫലം കൂടിപ്പോയി എന്നു പറഞ്ഞു നിര്‍മ്മാതാവിനോ പ്രസാധകനോ ജോലി ചെയ്യുന്ന സ്ഥാനപത്തിനോ തിരിച്ചു കൊടുത്തതായി കേട്ടിട്ടില്ല ആന്റണി പറയുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.