CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 41 Seconds Ago
Breaking Now

ഒടിയനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം ; സോഷ്യല്‍മീഡിയ ആക്രമണത്തെ ശാസ്ത്രീയമായി നേരിടുമെന്ന് ശ്രീകുമാര്‍ മേനോന്‍

ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒടിയനെതിരെ നടക്കുന്നത് സംഘടിത അക്രമമാണെന്നും ഈ വ്യാജപ്രചാരണങ്ങള്‍ പെയ്ഡ് ആണെന്നും ശ്രീകുമാര്‍ പറഞ്ഞു. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല. വ്യാജപ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടും. നൂറ് പേര്‍ മോശം പറയുമ്പോള്‍ സിനിമ ഇഷ്ടപ്പെട്ട ആയിരം പേര്‍ അപ്പുറത്തുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

നല്ല സിനിമകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കൊന്നും ആയുസ്സില്ല. നല്ല കാമ്പുള്ള തിരക്കഥയുള്ള ചിത്രമാണ് ഒടിയന്‍ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസമുള്ളതുകൊണ്ടാണ് ഈ സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതും ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചതും. സിനിമ വിജയിക്കും എന്ന വിശ്വാസം ഇപ്പോഴുമുണ്ട്. ഒരുപാട് കാലം ഒരാളെയോ ഒരു സിനിമയെയോ തെറിവിളിച്ചും തരംതാഴ്ത്തിയും മുന്നോട്ടുപോകാനാകില്ല ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

'രണ്ടുവര്‍ഷം കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി അതിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണോ വിചാരിച്ചിരിക്കുന്നത്. ഈ പ്രവണത അവസാനിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍'. ശ്രീകുമാര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.