CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 19 Seconds Ago
Breaking Now

അനസ്‌തേഷ്യ നല്‍കി 49 കാരിയുടെ പല്ലുകള്‍ പറിച്ചുനീക്കി; ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു

പല്ലുകള്‍ പല തവണയായി നീക്കാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും ഒറ്റയടിക്ക് ചെയ്യുന്നതാണ് നല്ലതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

വായിലെ പല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്ത് മൂന്നാഴ്ച പിന്നിട്ടപ്പോള്‍ രോഗി മരിച്ചു. 49കാരി റേച്ചല്‍ ജോണ്‍സ്റ്റണ്‍ പല്ലുകള്‍ നീക്കിയത് മുതല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ബ്രിട്ടനിലെ വോര്‍സെസ്റ്ററിലാണ് സംഭവം. ഇവിടുത്തെ സര്‍ക്കാര്‍ ആരോഗ്യസേവനരംഗമായ എന്‍എച്ച്എസിലെ ഡെന്റിസ്റ്റ് ഡോക്ടര്‍മാരാണ് അനസ്‌ത്യേഷ്യ നല്‍കി ചികിത്സ നല്‍കിയത്. പല്ലുകള്‍ പല തവണയായി നീക്കാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും ഒറ്റയടിക്ക് ചെയ്യുന്നതാണ് നല്ലതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. 

കുഞ്ഞായിരിക്കവെ മെനിഞ്ചൈറ്റിസ് ബാധിച്ച റേച്ചലിന് തലച്ചോറിന് ക്ഷതം നേരിട്ടിരുന്നു. ഒക്ടോബര്‍ 26നാണ് പല്ലുപറിച്ചത്. ആദ്യ ദിവസം വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടില്ലെങ്കിലും രണ്ടാം ദിനം പ്രശ്‌നങ്ങള്‍ തുടങ്ങി. വന്‍തോതില്‍ രക്തം വാര്‍ന്നുപോകുന്ന നിലയില്‍ റേച്ചല്‍ കിടപ്പിലായെന്ന് ഇവരെ പരിചരിച്ചിരുന്ന കെയര്‍ ഹോമില്‍ നിന്നും അമ്മയെ അറിയിച്ചു. 

തൊട്ടടുത്ത ദിവസം ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലെത്തിച്ചു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും നവംബര്‍ 13ന് മരണത്തിന് കീഴടങ്ങി. വികലാംഗത്വം ബാധിച്ചവരുടെ പല്ലുകള്‍ ഇത്തരത്തില്‍ അനുവാദമില്ലാതെ നീക്കം ചെയ്ത നിരവധി സംഭവങ്ങള്‍ ഇതോടെ പുറത്തുവരികയാണ്. കേടായ പല്ല് നീക്കാന്‍ ഡോക്ടര്‍മാര്‍ കൊണ്ടുപോകുന്നവര്‍ മുഴുവന്‍ പല്ലുകളും ഇല്ലാതെ തിരികെ എത്തുന്നതായി മാതാപിതാക്കള്‍ പരാതിപ്പെടുന്നു. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.