CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 4 Seconds Ago
Breaking Now

ഒടിയന്‍ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ

ബോക്‌സ് ഓഫീസിനെ ഒടിവച്ച് വീഴ്ത്തി ഒടിയന്റെ ആദ്യദിന കളക്ഷന്‍ പുറത്ത്. ഒടിയന്റെ ഔദ്യോഗിക പേജിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേരളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റ് റിലീസ് കേന്ദ്രങ്ങളില്‍ നിന്നും ആദ്യദിനം 16.48 കോടി രൂപയാണ് ഒടിയന്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

ലോകത്താകെ 12000 പ്രദര്‍ശനങ്ങളില്‍ നിന്ന് 32.14 കോടി രൂപയാണ് ഒടിയന്‍ വാരിയത്. ജിസിസി രാജ്യങ്ങളില്‍ നിന്ന് 4.78 കോടിയും ഒടിയന്‍ നേടി. വിദേശ രാജ്യങ്ങളില്‍ നിന്ന് 11.98 കോടി രൂപയാണ് കളക്ഷന്‍. വിദേശ രാജ്യങ്ങളില്‍ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കളക്ഷന്‍ നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ഒടിയന്‍ നേടിയിട്ടുണ്ട്. കണക്കുകള്‍ സത്യമാണെങ്കില്‍ മലയാള സിനിമയുടെ റെക്കോര്‍ഡ് കളക്ഷനാണ് ഒടിയന്‍ നേടിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 406 ഫാന്‍സ് ഷോകള്‍ നടത്തിയിരുന്നു.

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസ് 45 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയത് .

 




കൂടുതല്‍വാര്‍ത്തകള്‍.